മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിച്ചുകൊണ്ട് വർണ്ണ വർഗ്ഗ വിവേചനമില്ലാതെ അശരണർക്കും അഗതികൾക്കും രക്ഷകനായി വിനയചന്ദ്രൻ നായർ ജൈത്രയാത്ര ഇന്നും തുടരുന്നു
തിരുവനന്തപുരത്ത് കാൽ നൂറ്റാണ്ടായി ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന വിനയചന്ദ്രൻ നായർ ഈ കോവിഡ് കാലം മുഴുവനും തെരുവോരങ്ങളിൽ കഴിയുന്ന 250 ഓളം പേർക്ക് പ്രഭാതഭക്ഷണം നൽകുകയും വിവിധ അനാഥാലയങ്ങളിൽ ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, ഡോക്ടർമാരുടെ സേവനം എന്നിവ എത്തിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. തിരുവനന്തപുരത്തെ വിവിധ ആശു പ്രതികളിൽ ആവശ്യപ്പെടുന്നതിനനുസരിച്ച് രക്തം എത്തിച്ചുനൽകാറുണ്ട്. തിരുവന ന്തപുരത്തു പ്രവർത്തിക്കുന്ന അഭയതീരം എന്ന അനാഥാലയത്തിലെ ഉപേക്ഷിക്കപ്പെട്ട 26 അമ്മമാരെയും, അച്ഛന്മാരെയും 18 ഓളം ഭിന്നശേഷി കുട്ടികളെയും സംരക്ഷി ക്കുന്നുണ്ട്. തമ്പാനൂരിൽ അക്ഷയപാത്രം എന്ന പേരിൽ പോലീസിന്റെയും സുമനസ്സു കളുടെയും സഹായത്തോടെയും എല്ലാ ദിവസങ്ങളിലും 100 ഓളം പേർക്ക് ഉച്ചഭക്ഷണം നൽകുന്നുണ്ട്.
അതിനുവേണ്ടി തമ്പാനൂർ ബസ്റ്റാന്റിനടുത്ത് ബഹുമാനപ്പെട്ട തിരുവന ന്തപുരം മേയറുടെ സഹായത്തോടെ ഒരു ഫുഡ് ബാങ്ക് തന്നെ ഓപ്പൺ ചെയ്യാൻ സഹാ യിച്ചു. ഈ കോവിഡ് കാലത്ത് പതിനായിരത്തോളം പേർക്ക് സുമനസ്സുകളുടെ സഹായം കൊണ്ട് അവശ്യസാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കാൻ സാധി ച്ചു. ഈ കോവിഡ് കാലത്ത് അനാഥരായ മരണമടഞ്ഞ 9 ഓളം പേരുടെ മൃതശരീര ങ്ങൾ അടക്കം ചെയ്യാൻ സാധിച്ചു. തെരുവിൽ അലയുന്ന 100 പേരെ വിവിധ അനാഥാ ലയങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ സാധിച്ചു. RCC യിൽ ചികിത്സയിലുള്ള സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന 5 വയസ്സിനും 10 വയസ്സിനും ഇടയി ലുള്ള കുട്ടികളുടെ ചികിത്സാ സഹായം എത്തിച്ചു കൊടുക്കാൻ സാധിക്കുന്നുണ്ട്. മറ്റു ജില്ലകളിൽ നിന്നും ആർ.സി.സി.യിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്കും കൂട്ടി രിപ്പുകാർക്കും സൗജന്യമായി താമസിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. സാമ്പത്തി കമായി പിന്നോക്കം നില്ക്കുന്ന 100 ഓളം വിദ്യാർത്ഥികൾക്ക് സുമനസ്സുകളായ ഒരു പാട് പേരുടെ സഹായം കൊണ്ട് ടി.വി. മൊബൈൽ എന്നിവ കൊടുക്കാൻ സാധിച്ചു.
വിവിധ സ്കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള 5 ഓളം കുട്ടികളെ ഏറ്റെടുത്ത് പഠിപ്പിക്കുന്നുണ്ട്. ജനറൽ ഹോസ്പിറ്റലിലെ 9-ാം വാർഡിൽ അവർക്കു വേണ്ട അവശ്യസാധനങ്ങൾ എത്തിച്ചു നല്കാറുണ്ട്. ഈ കോവിഡ് കാലത്ത് തിരുവനന്ത പുരത്ത് രാപ്പകലില്ലാതെ ഡ്യൂട്ടി നോക്കിയ നിയമപാലകർക്ക് കുടിവെള്ളം, മാസ്ക്, സംഭാരം എന്നിവ എത്തിച്ചുകൊടുക്കാൻ സാധിച്ചു. ഒരു പ്രതിഫലേച്ഛയുമില്ലാതെ ഒരു സംഘടനയിലും ഇല്ലാതെ ഒരുപാട് പേരുടെ സഹായത്തോടുകൂടിയാണ് എനിക്ക് ഇതെല്ലാം ചെയ്യാൻ സാധിക്കുന്നത്.
എനിക്ക് ഇതിന് ഏറ്റവും സഹായം ചെയ്തിട്ടുള്ള ഒരു വ്യക്തിയുടെ പേര് ഇവിടെ പരാമർശിക്കാതിരിക്കാൻ പറ്റില്ല. ദുബായിൽ ബിസിനസ്സ് ചെയ്യുന്ന കോന്നി മോഹനൻ പിള്ള എന്ന ദൈവതുല്യനായ മനുഷ്യനാണ് എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളത്. മോഹനൻ ചേട്ടന്റെ കണക്കായി തിരുവനന്തപുരത്ത് 5 ഓളം അനാഥാലയങ്ങളിലെ അച്ഛനമ്മമാർക്ക് കോവിഡ് പ്രതിരോധ ആയുർവേദ മരുന്നുകൾ സൗജന്യമായി എത്തിക്കാൻ സാധിച്ചു. തുടർച്ച യായി അഞ്ച് വർഷമായി തിരുവനന്തപുരത്ത് വിവിധ പ്രദേശങ്ങളിൽ 150 ഓളം പൊതിച്ചോറുകൾ എത്തിച്ചു നൽകാറുണ്ട്. അതിലും സുമനസുകളുടെ സഹായ മുണ്ട്. സ്വന്തമായി സ്വരമാധുരി എന്ന പേരിൽ ഒരു ഗാനമേള ട്രൂപ്പും എനിക്കുണ്ട്. അതിൽ നിന്നും എനിക്ക് കിട്ടുന്ന വരുമാനവും ജീവകാരുണ്യ പ്രവർത്തനത്തി നാണ് ഞാൻ ഉപയോഗിക്കുന്നത്. എന്റെ ഓരോ പ്രവർത്തനങ്ങളിലും എന്നെ സഹാ യിച്ചവരെ ഞാൻ ഓർക്കുന്നു.
ഡയാലിസിസിന് വിധേയമാകുന്ന ധാരാരാളം പേർക്ക് സഹായമെത്തിക്കാൻ സാധിക്കുന്നുണ്ട്. അടുത്ത എന്റെ ലക്ഷ്യം തെരുവോര ത്തുള്ള നിരാലംബരും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഒരുപാട് പേരെ വിവിധ അനാഥാലയങ്ങളിൽ എത്തിക്കുക എന്നുള്ളതാണ്. തുടർച്ചയായി അഞ്ചര വർഷമായി 150 ഓളം പേർക്ക് സ്ഥിരമായി തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങ ളിൽ പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട്.
പ്രവർത്തനമേഖല ലഭിച്ച പുരസ്കാരങ്ങൾ
- ചാരിറ്റബിൾ വർക്കിംഗ് സാന്ത്വന പുരസ്കാരം
- (കാൻസർ കെയർ ഫൗണ്ടേഷൻ 2018) ബഹുമുഖ പ്രതിഭാ പുരസ്ക്കാരം
- സേവനശ്രീ പുരസ്കാരം
- കാരുണ്യശ്രീ പുരസ്ക്കാരം
- കരുണസാഗര പുരസ്കാരം
- കർമ്മശേഷ്ഠ പുരസ്ക്കാരം
- നസീർ സുഹൃത് സമിതി പുരസ്ക്കാരം
- മദർ തെരേസ പുരസ്കാരം ഭാരത് സേവക് സമാജ് പുരസ്ക്കാരം
- ശ്രേഷ്ഠഭാരത പുരസ്കാരം EN24 സ്നേഹദൂത് പുരസ്ക്കാരം
- മീഡിയ ഹബ് നെടുമുടിവേണു സ്മാരക പുരസ്ക്കാരം
- വിശ്വകർമ്മ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്ക്കാരം
ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യ മന്ത്രി ശ്രീ. പിണറായി വിജയൻ മുൻ മുഖ്യമന്ത്രിയായ ശ്രീ. ഉമ്മൻ ചാണ്ടി, ശ്രീ.വി.എസ്. അച്യുതാനന്ദൻ, മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ, കേന്ദ്രസഹമന്ത്രി ശ്രീ. വി.മുരളീധരൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി, മുൻ മന്ത്രി ശ്രീ.കെ.സി. ജോസഫ് തുടങ്ങിയ ഒട്ടേറെ പ്രമുഖരിൽ നിന്നും 45 ഓളം അവാർഡുകൾ സ്വീകരിച്ചിട്ടുണ്ട്. ഡോ. അംബേദ്ക്കർ എക്സലൻസ് അവാർഡ്, മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഫൗണ്ടേഷൻ അവാർഡ്, കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺ അവാർഡ്, സൗഹൃദ സംഘം ചാരിറ്റബിൾ ട്രസ്റ്റിന്റെ കർമ്മസാഗര പുരസ്കാരവും ഭാരത് സേവക് സമാജ് പുരസ്ക്കാരം, EN24 സ്നേഹദൂത് പുരസ്കാരം, മീഡിയ ഹബ് നെടുമുടി വേണു സ്മാരക പുരസ്ക്കാരം, വിശ്വകർമ്മ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്ക്കാരം ഉൾപ്പെടെ 45 ഓളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശ്രീധരി ആയുർവ്വേദ കേന്ദ്രം എന്ന സ്ഥാപന ത്തിലെ മാനേജരായി വർക്ക് ചെയ്യുന്നു. ഭാര്യ ശ്രീ. വി.എസ്, മകൻ ആദിത്യ വി. നായർ, എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ഇതാണ് എന്റെ കുടുംബം.
എസ്. വിനയചന്ദ്രൻ നായർ
ടി.സി. 19/1782, RSLBN 114
കേശവൻ നായർ റോഡ്,
പൂജപുര. പി.ഒ തിരുവനന്തപുരം – 695012