നാഗേന്ദ്ര സ്വാമിയുടെ പാവനസ്മരണയ്ക്ക് ട്രസ്റ്റ് കമ്മറ്റി ഏർപ്പെടുത്തിയ നാഗേന്ദ്ര പുരസ്കാരങ്ങൾ സമ്മാനിച്ചു

0

ധനുവച്ചപുരം നടൂർകൊല്ല ശ്രീഭഗവതി ക്ഷേത്രത്തിലെ വാർഷിക പൂജയോടനുബന്ധിച്ച് ക്ഷേത്രസ്ഥാപകാചാര്യൻ ദിവംഗതനായ നാഗേന്ദ്ര സ്വാമിയുടെ പാവനസ്മരണയ്ക്ക് ട്രസ്റ്റ് കമ്മറ്റി ഏർപ്പെടുത്തിയ നാഗേന്ദ്ര പുരസ്കാരങ്ങൾ,
എസ്.വിക്രമന്റെ അധ്യക്ഷതയിൽ കോഴിപ്പറ ക്ഷേത്രാങ്കണത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ
സി.കെ.ഹരീന്ദ്രൻ
എം.എൽ.എ സമ്മാനിച്ചു.

    വി.എം.ശിവരാമൻ ( തിരക്കഥാകൃത്ത്, നാടകപ്രവർത്തകൻ), ചിത്രകാരൻ എൻ.കെ. സുനു കോവളം, ക്ഷീരകർഷക വിനീത, ഗായകൻ മോഹനൻ,  ഡഫ് & ഡംബ് ദേശീയ ക്രിക്കറ്റ് താരം പ്രദീപ്, സിനിമാ സീരിയൽ താരം ശിവലക്ഷ്മി എന്നിവരാണ് ഈ വർഷം നാഗേന്ദ്ര പുരസ്കാരം നേടിയത്.

ക്ഷേത്രമാഹാത്മ്യം പ്രകീർത്തിക്കുന്ന ഗാനം രചിച്ച യുവകവിയും ജി.എസ്.ടി അസിസ്റ്റന്റ് കമ്മീഷണറുമായ മലയിൽക്കട സുർജിത്തിന്
ക്ഷേത്ര കമ്മറ്റി ഉപഹാരം സമർപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു, പഞ്ചായത്തംഗങ്ങളായ കൊല്ലയിൽ രാജൻ, ജി.എസ്.ബിനു എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേത്ര കമ്മറ്റി സെക്രട്ടറി എ. സലിംകുമാർ സ്വാഗതവും കൺവീനർ എസ്. സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

ആകാശ്.

You might also like

Leave A Reply

Your email address will not be published.