ഇന്ന് ഏഷ്യൻ ചാമ്ബ്യൻസ് ലീഗില്‍ അല്‍ ദുഹൈലിനെ നേരിട്ട അല്‍ നസര്‍ മൂന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി.റൊണാള്‍ഡോ രണ്ടു ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു. റൊണാള്‍ഡോയുടെ ഇടം കാലൻ സ്ട്രൈക്കില്‍ പിറന്ന ഗോള്‍ അദ്ദേഹം കരിയറിലെ മികച്ച ഗോളുകളില്‍ ഒന്നായിരുന്നു.ഇന്ന് മത്സരത്തിന്റെ 25ആം മിനുട്ടില്‍ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ നിന്ന് ടലിസ്ക അല്‍ നസറിന് ലീഡ് നല്‍കി. ആദ്യ പകുതി ഈ 1-0ന്റെ ലീഡില്‍ അല്‍ നസര്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ 56ആം മിനുട്ടില്‍ മാനെ അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി.61ആം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് ആ മാന്ത്രിക ഗോള്‍ വന്നത്. പെനാള്‍ട്ടി ബോക്സിന് പുറത്ത് നിന്ന് റൊണാള്‍ഡോ തന്റെ ഇടം കാലൻ സ്ട്രൈക്ക് കൊണ്ട് പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം പെട്ടെന്ന് അല്‍ ദുഹൈല്‍ രണ്ട് ഗോള്‍ മടക്കി സ്കോര്‍ 3-2 എന്നാക്കി.സമ്മര്‍ദ്ദത്തില്‍ ആയ അല്‍ നസറിനെ വീണ്ടും റൊണാള്‍ഡോ രക്ഷിച്ചു. 81ആം മിനുട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍ വന്നത്. ഈ ഗോള്‍ ഒരു ഇടം കാലൻ വോളി ആയിരുന്നു. സ്കോര്‍ 4-2. അവസാനം ഒരു ഗോള്‍ കൂടെ സന്ദര്‍ശകര്‍ മടക്കി എങ്കിലും വിജയം ഉറപ്പിക്കാൻ അല്‍ നസറിനായി. അല്‍ നസറിന്റെ ഗ്രൂപ്പിലെ തുടര്‍ച്ചയായി മൂന്നാം വിജയമാണിത്. 9 പോയിന്റുമായി അവര്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നു.