അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി ഇന്ന് സമാപിക്കും

0

തിരുവനന്തപുരം: മൂന്ന് ദിവസവമായി തിരുവനന്തപുരം ഫോര്‍ട്ട്‌ മാനര്‍ ഹോട്ടലില്‍ നടന്നു വരുന്ന അന്താരാഷ്ട്ര കാൻസർ പ്രതിരോധ ഉച്ചകോടി ഇന്ന് സമാപനം. ഇന്ന് (ഞായര്‍) വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി കാൻസർ സുരക്ഷിത കേരളം “പദ്ധതി പ്രഖ്യാപിക്കും.തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടി, എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ചീഫ് സെക്രട്ടറിയും സ്വസ്തി ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗം പിഎച്ച് കുര്യന്‍ ഐഎഎസ്, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മേൽ,ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ്‌ ഫര്‍ഹാന്‍ യാസിന്‍, നിംസ് മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍, സിനിമ താരം നന്ദുലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

രാജ്യാന്തര കാൻസർ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാൻസർ രം​ഗത്ത് പ്രവർത്തിക്കുന്ന സ്വസ്തി ഫൌണ്ടേഷന്‍ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഉച്ചകോടി നടത്തിയത്. തലസ്ഥാനത്തു കാന്‍സര്‍ പ്രിവന്റീവ് സെന്ററര്‍ യാഥാര്‍ഥ്യമാക്കുക എന്നതാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി തുടര്‍ന്നും പരിശ്രമിച്ചുക്കൊണ്ടിരിക്കുമെന്നും പ്രമുഖ ആശുപത്രികളുമായി ചേര്‍ന്ന് എല്ലാ ജില്ലകളിലും കാൻസർ പരിശോധന ഉറപ്പാക്കുമെന്നും സ്വസ്തി ഉപദേശകസമിതി അംഗം ബേബി മാത്യു സോമതീരം പറഞ്ഞു.

കാൻസർ പ്രതിരോധ ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്നലെ ഐആര്‍ഐഎ മുന്‍ പ്രസിഡന്റ്‌ ഡോ.ഹര്‍ഷ് മഹാജന്‍,എന്‍.എന്‍ പെട്രോവ് നാഷണല്‍ മെഡിക്കല്‍ സെന്‍റര്‍ ഫോര്‍ ഓങ്കോളജി റഷ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സെര്‍ഗി ബാഗ്നെങ്കോ സെര്‍ഗി, കര്‍ക്കിനോസ് സിഇഓയും മെഡിക്കല്‍ ഡയറക്ടറുമായ ഡോ.മോനി എബ്രഹാം കുര്യാക്കോസ്, ആര്‍സിസി അഡീഷണല്‍ പ്രൊഫസറും സ്വസ്തി ഹീലിംഗ് ഹാന്‍ഡ്‌സ് ചെയര്‍മാന്‍ ഡോ.ചന്ദ്രമോഹന്‍ കെ, ആര്‍സിസി പാലിയേറ്റീവ് കെയര്‍ ഹെഡ് ഡോ സുധ പി, മെഡിക്കല്‍ കോളേജ് സൈക്കാട്രി പ്രൊഫസര്‍ ഡോ.അരുണ്‍ ബി നായര്‍, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ നോഡല്‍ ഓഫീസര്‍ ഡോ പിജി ബാലഗോപാല്‍, മുന്‍ ഡിജിപിയും സ്വസ്തി ഉപദേശക സമിതി അംഗവുമായ എ ഹേമചന്ദ്രന്‍ ഐപിസ് തുടങ്ങിയവര്‍ ക്ലാസുകളും സെഷനുകള്‍ കൈകാര്യം ചെയ്തു.

You might also like

Leave A Reply

Your email address will not be published.