-കേരള ഭഗത് സിംഗ് എന്ന് രാജ്യ സ്നേഹികൾ വികാരവായ്പ്പോടെ വിശേഷിപ്പിക്കുന്ന, INA ഹീറോ വക്കംഅബ്ദുൾ ഖാദർ രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്ന് 77 വർഷങ്ങളാകുന്നു.
1943 സെപ്റ്റംബർ 10 പ്രഭാതത്തിൽ ആണ് അദ്ദേഹം തൂക്കിലേറ്റപ്പെട്ടത്.
” ….. റംസാൻ മാസത്തിലെ ഏഴാം ദിവസമായ വെള്ളിയാഴ്ച 5 മണിക്കും 6 മണിക്കും മദ്ധ്യേ ഞാൻ മരിക്കുന്നു !
ഞാൻ എത്രത്തോളം ധൈര്യത്തോടെയും സന്തോഷത്തോടെയും മരിച്ചുവെന്ന് നിങ്ങൾ അറിയാൻ ഇടയാകുമ്പോൾ തീർച്ചയായും അഭിമാനിക്കുക തന്നെ ചെയ്യും.”
മരിക്കുന്നതിതിന് ഏതാനും മണിക്കൂറുകൾ മുൻപ് പിതാവിന് അദ്ദേഹം അയച്ച കത്തിലെ ഒരു ഭാഗമാണിത്. അദ്ദേഹത്തിൻ്റെ കുടുംബത്തിനു മാത്രമല്ല,
കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അഭിമാനകരമാകും വിധമുള്ള രക്തസാക്ഷിത്വത്തിലൂടെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അനശ്വരനായി.
തൻ്റെ സഹ പോരാളിയായിരുന്ന, വധശിക്ഷക്കു വിധിക്കപ്പെട്ട ഹിന്ദു മത വിശ്വാസിയായ അനന്തൻ നായരോടൊപ്പം തന്നെ തൂക്കിലേറ്റണമെന്ന അബ്ദുൾ ഖാദറുടെ അഭ്യർത്ഥന മാനിച്ച് ഇരുവരെയും ഒരുമിച്ചാണ് തൂക്കിലേറ്റിയത്.
അങ്ങനെ മരണത്തിനു മുന്നിലും മതഭേദമില്ലാത്ത സാഹോദര്യത്തോടെ ഹിന്ദുവും മുസ്ലീമും ഒന്നാണെന്ന സന്ദേശം സമൂഹത്തിനു നല്കിക്കൊണ്ടാണ് അദ്ദേഹം യാത്രയായി.