ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്കുള്ള പ്രത്യേക സ്പോക്കണ്‍ അറബിക് കോഴ്സ് ഒക്ടോബര്‍ 19 മുതല്‍ 24 വരെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍

0

കോഴിക്കോട് . ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്കുള്ള പ്രത്യേക സ്പോക്കണ്‍ അറബിക് കോഴ്സ് ഒക്ടോബര്‍ 19 മുതല്‍ 24 വരെ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നടക്കും.ഇസ് ലാമിക് ചെയര്‍-യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ് , ഫാത്തിമ എഡ്യൂക്കേറ്റേര്‍സ് എന്നിവയുമായി സഹകരിച്ച് പ്രമുഖ പരിശീലകനും അധ്യാപകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് കോഴ്‌സ് നടത്തുന്നത്. കേവലം അഞ്ച് ദിവസങ്ങള്‍ക്കകം സ്പോക്കണ്‍ അറബിക് ബാലപാഠങ്ങള്‍ പരിശീലിപ്പിക്കുന്ന പ്രത്യേക കോഴ്സാണിത്. ഇന്ത്യക്കകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ അറബി സംസാരിക്കുവാന്‍ പരിശീലിപ്പിച്ച ഡോ. അമാനുല്ല വടക്കാങ്ങര സ്പോക്കണ്‍ അറബികില്‍ ഒരു ഡസനിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
ഗള്‍ഫില്‍ ജോലി തേടുന്ന ആര്‍ക്കും കോഴ്സില്‍ ചേരാം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0091 8078084369
FATHIMA EDUCATORS
Kondotty| Calicut University
—————————————

You might also like

Leave A Reply

Your email address will not be published.