“ഹെൽത്ത്‌കെയർ, ബയോമെഡിക്കൽ ഉപകരണങ്ങളുടെ ഭാവി സാങ്കേതികവിദ്യകൾ – 2023” എന്ന വിഷയത്തിൽ ബ്രെയിൻസ്റ്റോമിംഗ് വർക്ക്‌ഷോപ്പ് നടക്കുന്നു
ശ്രീ ചിത്രയുടെ നേതൃത്വത്തിൽ 2023 ജൂലൈ 11, 12 തീയതികളിൽ “ഹെൽത്ത്‌കെയർ, ബയോമെഡിക്കൽ ഉപകരണങ്ങളുടെ ഭാവി സാങ്കേതികവിദ്യകൾ – 2023” എന്ന വിഷയത്തിൽ ബ്രെയിൻസ്റ്റോമിംഗ് വർക്ക്‌ഷോപ്പ് നടക്കുന്നുകേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ദി ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസസ്‌മെന്റ് കൗൺസിൽ (TIFAC) പിന്തുണയോടെ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ആതിഥേയത്വം വഹിക്കുന്ന രണ്ടു ദിവസത്തെ ഈ വർക്ക്‌ഷോപ്പ്, ടെക്‌നോളജി വിഷൻ 2047-ന്റെ ഭാഗമായി വികസിത ഭാരതം “‘സ്വാശ്രയ സാങ്കേതികവിദ്യയിലേക്ക് കുതിക്കുന്നു” എന്ന വീക്ഷണത്തിൽ ഊന്നി ആരോഗ്യ പരിപാലനത്തിലെ ഭാവി മേഖലകൾ ഇവിടെ ചർച്ച ചെയ്യുന്നു.
മെഡിക്കൽ, ബയോമെഡിക്കൽ, ഹെൽത്ത് ഗവേഷണങ്ങളിലെ അത്യാധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുകയും അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുകയും ചെയ്യുന്നു.അടിസ്ഥാനപരവും പ്രായോഗികവുമായ ശാസ്ത്രങ്ങളിൽ ഭാവിയിൽ സാധ്യതയുള്ള ഗവേഷണ മേഖലകൾ തിരിച്ചറിയുന്നതിനായി യുവ ഗവേഷകരുമായുള്ള ഗ്രൂപ്പ് ചർച്ചകളാണ് ഇതിൽ പ്രധാനം.ബ്രെയിൻസ്റ്റോമിംഗ് വർക്ക്‌ഷോപ്പിലെ ചർച്ചകൾ ആരോഗ്യ സംരക്ഷണ, ബയോമെഡിക്കൽ ഉപകരണ മേഖലകളിൽ മുഖച്ഛായ തന്നെ മാറ്റുന്ന സാങ്കേതിക മുന്നേറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് TIFAC-ന് സമർപ്പിക്കാൻ കഴിയുന്ന ഒരു ടെക്‌നോളജി വിഷൻ 2047 രേഖ സമാഹരിക്കാൻ പ്രാപ്‌തമാക്കുന്നു.