ശൈഖ് സഈദിന്റെ നിര്യാണം; പ്രധാനമന്ത്രി യു.എ.ഇയില്‍ എത്തി അനുശോചനം അറിയിച്ചു

0

അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ പ്രതിനിധി ആയാണ് പ്രധാനമന്ത്രി യു.എ.ഇയില്‍ എത്തിയത്. പ്രതിരോധ മന്ത്രി ശൈഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അസ്സബാഹും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനുമായി കൂടിക്കാഴ്ചനടത്തിയ പ്രധാനമന്ത്രി അനുശോചനം നേരിട്ട് അറിയിച്ചു. അബൂദബി രാജകുടുംബത്തിലെ മറ്റു അംഗങ്ങളെയും കുവൈത്ത് സംഘം സന്ദര്‍ശിച്ചു. നിര്യാണത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാന് നേരത്തെ അനുശോചന സന്ദേശം അയച്ചിരുന്നു. കിരീടാവകാശി ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹും നിര്യാണത്തില്‍ അനുശോചിച്ചിരുന്നു.അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ് യാന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് ആല്‍ നഹ് യാൻ വ്യാഴാഴ്ചയാണ് അന്തരിച്ചത്. നേരത്തെ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിരുന്ന ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു.

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51