മികച്ച കയ്യെഴുത്ത്‌ മാസികയ്ക്ക്‌ കാമ്പിശ്ശേരി പുരസ്കാരം

0

തിരുവനന്തപുരം : സംസ്ഥാനത്തെ മികച്ച കയ്യെഴുത്ത്‌ മാസികയ്ക്കും ലേഖനത്തിനുമുള്ള
കാമ്പിശ്ശേരി പുരസ്‌കാരങ്ങള്‍ക്ക്‌ അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു.
സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരും കലാ-സാംസ്കാരിക
രംഗത്തെ ബഹുമുഖപ്രതിഭയുമായിരുന്ന കാമ്പിശ്ശേരി കരുണാകരന്റെ
ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്‌ സംസ്ഥാനതല
മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. ‘മലയാള പത്രപ്രവര്‍ത്തനത്തിന്റെ
നാള്‍വഴികള്‍’ എന്നതാണ്‌ ലേഖന വിഷയം. 5 ഫുള്‍സ്കാപ്പില്‍
കവിയാത്ത ലേഖനങ്ങളാണ്‌ മത്സരത്തിനായി പരിഗണിക്കുക.
പ്രായപരിധിയില്ല. കയ്യെഴുത്ത്‌ മാസികയുടെ കോപ്പിയാണ്‌
അയച്ചുനല്‍കേണ്ടത്‌. രണ്ട്‌ വിഭാഗങ്ങളിലും ക്യാഷ്‌ അവാര്‍ഡ്‌ സഹിതം മൂന്ന്‌ പുരസ്കാരങ്ങള്‍ വീതമാണ്‌ നല്‍കുക എന്ന്‌ സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. സൃഷ്ടികള്‍ ജൂലൈ 15-നകം
അയച്ചുനല്‍കേണ്ടതാണ്‌. വിലാസം: സെക്രട്ടറി, കാമ്പിശ്ശേരി കൊച്ചീക്ക
ചാന്നാന്‍ സ്മാരക ട്രസ്റ്റ്‌, വള്ളികുന്നം പി.ഓ, ആലപ്പുഴ. പിന്‍ : 690501

വാട്ട്‌സാപ്പ്‌ നമ്പര്‍: 9995869316 / 8157837435

ഇമെയില്‍: kambisseri100@gmail.com

 റഹിം പനവൂർ
 ഫോൺ : 9946584007
You might also like

Leave A Reply

Your email address will not be published.