സാഹോദര്യം വളർത്തുക. മൗലാനാ ബിലാൽ നദ്‌വി

0

തിരുവനന്തപുരം: രാജ്യത്ത് പടർന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ തീ അത്യന്തം അപകടകരമാണെന്നും ഇത് അണയ്ക്കാനും പരസ്പര സാഹോദര്യ വിശ്വാസങ്ങൾ വളർത്താനും ഓരോരുത്തരും പരശ്രമിക്കണമെന്ന് ഓൾ ഇന്ത്യാ പയാമെ ഇൻസാനിയത്ത് ഫോറം ജന: സെക്രട്ടറിയും ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ ഡയ റക്ടറുമായ മൗലാനാ സയ്യിദ് ബിലാൽ ഹസനി നദ്‌വി . തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ അയാമേ ഇന്‍സാനിയത് സംസ്ഥാന ഘടകത്തിന്റെ മാനവികതയുടെ സന്ദേശം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു, മൗലാന അബ്ദുൽ ഷുക്കൂർ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിശ്വപണ്ഡിതനായ മൗലാനാ അബുൽ ഹസൻ അലി നദ്‌വി തയ്യാറാക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത മാനവികതയുടെ പ്രതിജ്ഞാ പത്രം ആൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫലിന് നൽകി പ്രകാശനം ചെയ്തു. . വ്യത്യസ്ത മത വിഭാഗക്കാരായ എല്ലാ മഹത്തുക്കളും ഏകോപിച്ച് ഉണർത്തുകയും പ്രേരിപ്പിക്കുകയും ചെയ്ത മഹനീയ ഗുണമാണ് മാനവികത. പയാമെ ഇൻസാനിയത്ത് മുഴുവൻ മനുഷ്യർക്കും ആവശ്യമായ പ്രവർത്തനമാണ്. വൈജ്ഞാനിക പുരോഗതിയും സാമൂഹിക നന്മയും മാനവികതയുടെ സേവനവും ലക്ഷ്യമാക്കാനും ഭാവിയിൽ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ യോഗ്യതയുള്ള ഒരു ഉത്തമ പൗരനായിത്തീരാനും , ആയുസ്സും യുവത്വവും അറിവും യോഗ്യതയും ജനസേവനത്തിന് ചിലവഴിക്കാനും വിദ്യാർത്ഥികളോട് പയാമെ ഇൻസാനിയത്ത് ഉപദേശിക്കുന്നു.
കൈക്കൂലി, സ്വജനപക്ഷപാതിത്വം, ജോലിയിൽ അലസത, വിശ്വാസ വഞ്ചന മുതലായ കാര്യങ്ങളിൽ നിന്നും അകന്ന് കഴിയാനും ജോലിക്കാരെ പ്രേരിപ്പിക്കുന്നു. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അന്യായലാഭം, പൊതുജനങ്ങളുടെ സാമ്പത്തിക ഉന്മൂലനം പോലുള്ളവ സൂക്ഷിക്കണമെന്ന് വ്യാപ്യാരികളെ ഉണർത്തുന്നു. മനുഷ്യർക്കിടയിൽ സ്‌നേഹ-വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന ചിന്താവീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിക്കാനും ആ വഴിയിൽ ശേഷികൾ ചിലവഴിക്കാനും മനസ്സിന്റെയും സാഹചര്യത്തിന്റെയും തെറ്റായ പ്രേരണകൾ, വൈകാരിക പ്രകടനങ്ങൾ, പരസ്പര വെറുപ്പ്, വ്യക്തിഹത്യ, മാനവ വിരോധം, സംഹാര ശൈലി എന്നിവയിൽ നിന്നും അകലം പാലിക്കാനും അദ്ധ്യാപകരോടും പത്രപ്രവർത്തകരോടും സാഹിത്യകാരോടും കവികളോടും അഭ്യർത്ഥിക്കുന്നു. ഏൽപ്പിക്കപ്പെട്ട കാര്യം എന്തെങ്കിലും സ്ഥാനമാണെങ്കിൽ അതിന്റെ പരിധിയിൽ നിൽക്കാനും കർത്തവ്യം നീതിയോടെ നിർവ്വഹിക്കാനും അവകാശികൾക്ക് അവകാശം നൽകാനും ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് സ്ഥാനമാനങ്ങൾ ഉള്ളവരോട് അപേക്ഷിക്കുന്നു. സമൂഹത്തിലെ ഏത് വിഭാഗവുമായി ബന്ധപ്പെട്ട ആളാണെങ്കിലും ഈ രാജ്യത്തെ സ്വദേശമായി കണ്ടുകൊണ്ട് ഇവിടെയുള്ള ഓരോ പൗരനോടും സ്‌നേഹവും സഹാനുഭൂതിയും സഹകരണവും സാഹോദര്യവും പുലർത്തണമെന്ന് എല്ലാവരോടും നെഞ്ചിൽ തട്ടി പറയുന്നു. വളരെ അത്യാന്താപേക്ഷിതമായ ഈ കാര്യങ്ങൾ ഒരു സന്ദേശമായി ഏറ്റെടുക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. ആൾ ഇന്ത്യപയാമേ ഇൻസാനിയത്ത് അസിസ്റ്റന്റ് സെക്രട്ടറി ജുനൈദ് ഫാറൂഖി മുഖ്യ പ്രഭാഷണം നടത്തി, സൽമാൻ നദ്‌വി,ഇസ്മാഈൽ ഹുസ്നി,സഈദ് ഹുസ്നി,സുഹൈൽ ഹുസ്നി തുടങ്ങിയവർ. സംസാരിച്ചു.

അബ്ദുഷകൂർ മൗലവി

(എക്സിക്യൂട്ടീവ് കമ്മിറ്റി
മെമ്പർ
ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് )

You might also like

Leave A Reply

Your email address will not be published.