മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ പ്രവർത്തനം മാതൃകാപരം – ഡോക്ടർ കെ മൊയ്തു

0

കോഴിക്കോട്: മലബാറിന്റെ സമഗ്രവികസനത്തിനും, ഗതാഗത കണക്ടിവിറ്റി പ്രതിസന്ധിക്കും പരിഹാരം ഉൾപ്പെടെ മലബാർ ഡെവല കൗൺസിൽ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോക്ടർ കെ മൊയ്തുവിന് നൽകിയ ആദരവിനു മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മലബാറിന്റെ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എന്ന നിലയ്ക്കും, വിവിധ സാമൂഹ്യ – സാംസ്കാരിക – സേവന സംഘടനകളുടെ സ്ഥാപക സാരഥി എന്ന നിലക്കും ദീർഘകാലമായി സമൂഹത്തിന് നൽകിവരുന്ന മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വിവിധ സംഘടനകൾ യോജിച്ച് ഡോക്ടർ മൊയ്തുവിനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
കോഴിക്കോട് മലബാർ ഡെവലപ്മെന്റ് കൗൺസിൽ കോൺഫറൻസ് ഹോളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.
ജൂൺ 6, 2001 ൽ കടലുണ്ടിയിൽ മംഗലാപുരം – ചെന്നൈ മെയിൽ, ആഗസ്റ്റ് 7, 2020ൽ കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് എന്നീ രണ്ട് അപകടവേളകളിലും കൗൺസിലിന്റെ അഭ്യർത്ഥന മാനിച്ച് നാഷണൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ നേഴ്സുമാർ, ആംബുലൻസുകളും ഉൾപ്പെടെയുള്ള സംഘത്തെ അപകടസ്ഥലത്തേക്ക് അയച്ച ഡോക്ടർ മൊയ്തുവിന്റെ മാതൃകാപരമായ പ്രവർത്തനം അധ്യക്ഷൻ ചടങ്ങിൽ വിശദീകരിച്ചു. എം ഡി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ ഡോക്ടർ മൊയ്തുവിന് ഉപഹാരം സമർപ്പിച്ചു. കൗൺസിൽ ഖജാൻജി എം വി കുഞ്ഞാമു, സിറ്റി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് എം ഐ അഷറഫ്, ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ജനറൽ കൺവീനർ എം.സി ജോൺസൺ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കൺവീനർ ടി പി വാസു, ഡിസ്ട്രിക്ട് മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് സി വി ജോസി എന്നിവർ ആശംസകൾ നേർന്നു. മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ ബേപ്പൂർ – യുഎഇ സെക്ടറിൽ ചാർട്ടേഡ് വിമാന – യാത്ര കപ്പൽ സർവീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സ്വന്തം നിലയ്ക്കും, താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ പരിപൂർണ്ണ പിന്തുണ മറുപടി പ്രസംഗത്തിൽ ഡോക്ടർ മൊയ്തു വാഗ്ദാനം ചെയ്തു. അഡ്വക്കേറ്റ് എം കെ അയ്യപ്പൻ സ്വാഗതവും, സി ജി ഡി എ ജനറൽ സെക്രട്ടറി സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.

ഷെവ. സി ഇ. ചാക്കുണ്ണി.
പ്രസിഡന്റ്‌.
അഡ്വ. എം.കെ. അയ്യപ്പൻ,
ജനറൽ സെക്രട്ടറി.
98474-12000
7.6.2023

ഫോട്ടോ അടിക്കുറിപ്പ്. മലബാർ ഡെവലപ്മെന്റ് കൗൺസിൽ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡോക്ടർ കെ മൊയ്തുവിന് നൽകിയ ആദരണ ചടങ്ങിൽ പ്രസിഡന്റ് ഷവലിയാർ സി ഇ ചാക്കുണ്ണി ഡോക്ടർ കെ മൊയ്തുവിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു. കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, എ കെ സി ജി ഡി എ ജനറൽ സെക്രട്ടറി സി സി മനോജ് എന്നിവർ.

You might also like

Leave A Reply

Your email address will not be published.