തിരുവനന്തപുരം : കവിയും ഗാനരചയിതാവുമായിരുന്ന പൂവച്ചൽ ഖാദറിന്റെ രണ്ടാം ചരമ വാർഷിക ദിനമായ ജൂൺ 22ന് പൂവച്ചൽ ഖാദർ സാംസ്കാരിക സമിതി തിരുവനന്തപുരം പാളയം ഹസ്സൻ മരയ്ക്കാർ ഹാളിൽ അനുസ്മരണ ചടങ്ങ് ‘ സിന്ദൂരസന്ധ്യ 2023’ സംഘടിപ്പിക്കുന്നു. വൈകിട്ട് 5.30 ന് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാരചന മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്യും.
ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരിക്കും. കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എൽ. ആർ. മധുജൻ പൂവച്ചൽ ഖാദറിന്റെ കവിതകളെ പരിചയപ്പെടുത്തും.
ഐ. ബി.സതീഷ് എംഎൽഎ, മുൻ എംഎൽഎ കെ.എസ്. ശബരീനാഥ്, പുത്തൻകട വിജയൻ, ടി. പി. ശാസ്തമംഗലം, ഒ. ശ്രീകുമാരി,
കെ.. അനിൽ കുമാർ, സി. എസ്. ശങ്കരൻകുട്ടി, സമിതി കൺവീനർ
യൂ. എം. നഹാസ് , രക്ഷധികാരി
എ. ഷാഹുൽഹമീദ്, ജനറൽ കൺവീനർ ജോർജ് തോമസ്. കെ, ജോയിന്റ് കൺവീനർ അഹമ്മദ് ഷെറിൻ തുടങ്ങിയവർ സംസാരിക്കും.പൂവച്ചൽ ഖാദർ രചിച്ച സിനിമാ ഗാനങ്ങളുടെ അവതരണം’ ഗാനാജ്ഞലി ‘യും ഒരുക്കിയിട്ടുണ്ട്
റഹിം പനവൂർ
ഫോൺ : 9946584007