പി എസ് സി പരീക്ഷ പിൻവലിച്ചത് കൊണ്ട് മാത്രമായില്ല, ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണം, മുസ്ലിം ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി. എം.എച്ച്. സുധീർ

0

വെള്ളിയാഴ്ച അറബിക് പരീക്ഷ, ജുമുഅ സമയത്ത് നടത്താനുള്ള തീരുമാനം. പി എസ് സി നേരത്തെ തീരുമാനിച്ചതാണ് ഇപ്പോൾ പിൻവലിച്ചത്

അറബിക് അധ്യാപക പരീക്ഷ വെള്ളിയാഴ്ച ജുമാ സമയത്ത് നടത്താനുള്ള പിഎസ് സി തീരുമാനത്തില്‍ നിന്നും പിഎസ്‌സി പിന്മാറണമെന്ന്
മുസ്ലിം ജമാഅത്ത് കൗൺസിൽ, ജനറൽ സെക്രട്ടറി. എം.എച്ച്. സുധീർ ബന്ധപ്പെട്ടവരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു

ഹയര്‍സെക്കന്‍ഡറി അറബിക് അധ്യാപക തസ്തികകളിലേക്കുള്ള പരീക്ഷ ജൂണ്‍ 23ന് വെള്ളിയാഴ്ച രാവിലെ 11.15 മുതല്‍ ഉച്ചയ്ക്ക് 1.45 വരെ സമയം നിശ്ചയിച്ച് പിഎസ് സി ടൈംടേബിള്‍ പുറത്തിറക്കിയിരുന്നത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന്റെ സമയം തന്നെ പരീക്ഷയ്ക്ക് തിരഞ്ഞെടുത്തത് പരീക്ഷയിൽ പങ്കാളിയാകേണ്ട ഭൂരിപക്ഷം മുസ്ലിം പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുക എന്ന ഗൂഢലക്ഷ്യം ഇതിൻറെ പിന്നിൽ ഉണ്ടെന്ന് സംശയിക്കാതിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു.

പി എസ് സി അധികൃതര്‍ അറിയാതെ ചെയ്തതെന്ന് പറയാൻ കഴിയില്ലെന്നും മാത്രമല്ല, പതിവില്‍ നിന്നു വ്യത്യസ്തമായി രാവിലെ 10ല്‍ നിന്നു മാറി 11.15നാണ് പരീക്ഷ തുടങ്ങുന്നത്. ഇതുകാരണം, പരീക്ഷയെഴുതുന്നവര്‍ക്ക് ജുമുഅ നിസ്കരിക്കാൻ കഴിയില്ലെന്നും രണ്ടര മണിക്കൂര്‍ നീളുന്ന പരീക്ഷ രാവിലെ 10നു തുടങ്ങിയാല്‍ തന്നെ ജുമുഅ സമയത്ത് തീരുമെന്നിരിക്കെ സമയമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

മുമ്പ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും സര്‍വകലാശാല വിദ്യാര്‍ഥികളുടെയും പരീക്ഷാ സമയം ജുമുഅ നേരത്താക്കിയതിനെതിരേ രക്ഷകർത്താക്കളും വിദ്യാർത്ഥികളും വിദ്യാര്‍ഥി സംഘടനകളും നിരന്തരമായി പ്രതിഷേധിച്ചിട്ടുള്ളതുമാണ്. സമയം മാറ്റിയിട്ടുമുണ്ട്. മുസ്ലിം സമൂഹത്തെ പ്രതിരോധ രംഗത്ത് നിർത്താൻ ശ്രമിക്കുന്ന കേരള ഗവൺമെൻറ് വിരുദ്ധ ശക്തികളുടെ അജണ്ട ഇതിന് പിന്നിലുണ്ട്. ഒരു സമൂഹത്തെ മനപ്പൂർവ്വം പ്രതിരോധ രംഗത്ത് ഇറക്കാൻ ബോധപൂർവ്വം ഗൂഢാലോചന നടത്തിയത് ആരെന്ന് കണ്ടെത്തി മാതൃകാപരമായ ശിക്ഷ നടപടി സ്വീകരിക്കാൻ ഗവൺമെൻറ് പിഎസ്സിയും തയ്യാറാകണം, അല്ലെങ്കിൽ തുടർന്നും ഇതുപോലെ നെറികേടുകൾ കാണിക്കുകയും പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്യും. അത് ഏത് ഗവൺമെന്റിന് ആയാലും ക്ഷീണം ആയിരിക്കും.

You might also like

Leave A Reply

Your email address will not be published.