നടന്‍ കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

0

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്ബിക്കുന്നില്‍ നടന്ന അപകടത്തിലാണ് സുധി അന്തരിച്ചത്. പ്രോഗ്രാം കഴിഞ്ഞ് വടകരയില്‍ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒപ്പം സഞ്ചരിച്ച ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻ തന്നെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങള്‍ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാൻ പിടിച്ചത്. ഒരാഴ്ച്ച മുമ്ബ് ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.സിനിമകളിലും ടിവി ഷോകളിലും നിറസാന്നിധ്യമായിരുന്നു നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച്‌ ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം.

You might also like

Leave A Reply

Your email address will not be published.