ആരും ആഗ്രഹിക്കും ഏത് പരിപാടിയിലും നല്ലൊരു ഇരിപ്പിടം കിട്ടാൻ;ലോകത്തെ ഏറ്റവും വിലകൂടിയ കസേര, വില 200 കോടി

0

ഇപ്പോള്‍ പല രാജ്യങ്ങളും വളരെ പഴയ കസേരകള്‍ പോലും കണ്ടെത്താറുണ്ട് . ആധുനിക ചരിത്രത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കസേരയാണ് ഡ്രാഗണ്‍ ചെയര്‍ .2009ല്‍ ഈ കസേര വിറ്റപ്പോള്‍ 2.19 കോടി യൂറോയാണ് വിലയായി ലഭിച്ചത്. ഏകദേശം 200 കോടി രൂപ . 1917-1919 കാലയളവില്‍ പ്രശസ്ത ഐറിഷ് ആര്‍ക്കിടെക്റ്റും ഫര്‍ണീച്ചര്‍ ഡിസൈനറുമായിരുന്ന എയ്‌ലീൻ ഗ്രേയാണ് ഈ കസേര നിര്‍മിച്ചത്. തടിയും കുഷ്യനും കൊണ്ടുണ്ടാക്കിയ കസേരയാണ് ഡ്രാഗണ്‍ ചെയര്‍. ഇതിലെ തടിയില്‍ 2 ചൈനീസ് ഡ്രാഗണ്‍ രൂപങ്ങള്‍ കൊത്തിയിട്ടുമുണ്ട്. മേഘങ്ങളുടെ ചിത്രങ്ങളുമുണ്ട്.ഈ കസേരയിലെ ഓരോ ഭാഗവും സ്വന്തം ഭാവനയ്‌ക്കനുസരിച്ച്‌ വളരെ സമയമെടുത്താണ് എയ്‌ലീൻ നിര്‍മിച്ചത്.വാസ്തുവിദ്യയില്‍ പുരോഗമന സങ്കല്‍പങ്ങള്‍ കൊണ്ടുവന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ചിട്ടുള്ള ആര്‍ക്കിടെക്റ്റാണ് എയ്‌ലീൻ ഗ്രേ. ഫ്രാൻസിലെ റോസ്‌ക്യുബ്രൂണ്‍ ക്യാപ് മാര്‍ട്ടിനില്‍ ഇവര്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ച ഇ-1027 എന്ന വീട് വളരെ പ്രശസ്തമാണ്. എയ്‌ലീൻ നിര്‍മിച്ചതിനാലാണ് ഈ കസേരയ്‌ക്കിത്ര വില വന്നതും

You might also like

Leave A Reply

Your email address will not be published.