ആന്‍ മരിയയ്ക്കായി കൈകോര്‍ത്ത് നാട്; 132 കിലോമീറ്റര്‍ രണ്ടു മണിക്കൂര്‍ 39 മിനിറ്റില്‍ പിന്നിട്ടു; പെണ്‍കുട്ടിയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

ഒരു ജീവന്‍ രക്ഷിക്കാനായി നാട് ഒന്നിച്ചപ്പോള്‍ ഹൃദയാഘാതമുണ്ടായ 17കാരി ആന്‍ മരിയയുമായി ആംബുലന്‍സ് കട്ടപ്പനയിലെ ആശുപത്രിയില്‍നിന്ന് എറണാകുളം ഇടപ്പള്ളയിലെ അമൃത ആശുപത്രിയിലെത്തി.രണ്ടുമണിക്കൂര്‍ 39 മിനിറ്റിലാണ് ആംബുലന്‍സ് 132 കിലോമീറ്റര്‍ പിന്നിട്ടത്. കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നാണ് KL 06 H 9844 നമ്ബറിലുള്ള ആംബുലന്‍സ് അമൃത ആശുപത്രിയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി വിവിധ തലങ്ങളിലുള്ളവര്‍ കൈകോര്‍ത്തപ്പോള്‍, ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങളാണ് കട്ടപ്പനയില്‍നിന്ന് കൊച്ചിയിലേക്കുള്ള പാതയിലുണ്ടായത്. ഡ്രൈവര്‍മാരായ മണിക്കുട്ടന്‍, തോമസ് നേഴ്‌സുമാരായ ടിന്‍സ്, ബിബിന്‍ എന്നിവരാണ് ആന്‍ മരിയയെ കട്ടപ്പനയില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയത്.കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിലെ ചികിത്സതേടിയെങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. രാവിലെ 11.37നാണ് ആംബുലന്‍സ് കട്ടപ്പനയില്‍നിന്ന് പുറപ്പെട്ടത്. 2.17ഓടെ അമൃത ആശുപത്രിയിലെത്തി. ആംബുലന്‍സിന് വഴിയൊരുക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും കൊച്ചിയിലേക്ക് ആംബുലന്‍സിനൊപ്പം കൊച്ചിയിലേക്ക് എത്തിയിരുന്നു. ഒപ്പം നിന്നവര്‍ക്കെല്ലാം മന്ത്രി റോഷി നന്ദി അറിയിച്ചു.മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളി സമൂഹം ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നതിന് നന്ദി. നിങ്ങളുടെ പിന്തുണയാണ് ഈ മിഷന്‍ വിജയിക്കാന്‍ തുണയായത്. ആന്‍ മരിയ ജോയിയെ രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. സ്‌കൂള്‍ കൂടി തുറന്നതു കൊണ്ട് വലിയ തിരക്കായിരുന്ന റോഡില്‍ ജനങ്ങള്‍ ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരുമിച്ചു.ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വിവരം അറിഞ്ഞ് നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും അടക്കമുമുള്ളവര്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസിനൊപ്പം ചേര്‍ന്നു. കട്ടപ്പന മുതല്‍ ആശുപത്രി വരെ ആംബുലന്‍സിന് പൈലറ്റ് ഒരുക്കിയ കേരളാ പോലീസിനും നന്ദി. അടിയന്തരമായി പ്രവര്‍ത്തിച്ച ആംബുലന്‍സ് െ്രെഡവര്‍മാരുടെ കൂട്ടായ്മയുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്.ഡോക്ടര്‍മാരോട് സംസാരിച്ചു. ആനിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാം എന്ന് അവര്‍ ഉറപ്പു നല്‍കി. ആനിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടപ്പോള്‍ തന്നെ അമൃതയിലെ ഡോ. ജഗ്ഗു സ്വാമിയെ വിളിച്ചു ഞാന്‍ സംസാരിച്ചിരുന്നു. ആന്‍ എത്തുമ്ബോള്‍ തന്നെ ചികിത്സ ആരംഭിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കാത്തിരുന്നു. ഇനി ആനിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാം. ഇവിടം വരെ കൈപിടിച്ച്‌ എത്തിച്ച ദൈവം അവളെ ഇനിയും കാത്തു കൊള്ളും

You might also like

Leave A Reply

Your email address will not be published.