ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഓട്ടം പോകാത്തതിനും മാര്‍ക്കറ്റിന് മുന്നിലെ നാല് ഓട്ടോ ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസൻസ് 20 ദിവസത്തേക്ക് റദ്ദാക്കി.ഓട്ടോ സ്റ്റാൻഡിലെ കെഎല്‍/41/6683 വാഹനത്തിന്‍റെ ഡ്രൈവറായ പി.എം. ഷമീര്‍, കെഎല്‍/07/ബിടി/8035 ഓട്ടോറിക്ഷയുടെ ഡ്രൈവറായ പി.എം. ഷാജഹാൻ, കെഎല്‍/07/ബി എം/ 2652 ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പി.എം. സലീം, കെഎല്‍/41/ജെ/3019 വാഹന ഡ്രൈവര്‍ എം.കെ. നിഷാദ് എന്നിവരുടെ ലൈസൻസാണ് സസ്പൻഡ് ചെയ്തത്.കഴിഞ്ഞ മാസം 30ന് രാത്രി എട്ടിനാണ് സംഭവം. കുട്ടിയെയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെയും മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ കൂടിച്ചേര്‍ന്ന് പരസ്യമായി ആക്ഷേപിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ ആലുവ ജോയിന്‍റ് ആര്‍ടിഒ ബി. ഷെഫീക്ക് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി തെളിവെടുത്ത ശേഷമാണ് നടപടിയെടുത്തതെന്നും ജോയിന്‍റ് ആര്‍ടിഒ അറിയിച്ചു.മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ തുടര്‍ച്ചയായി ഗതാഗതക്കുരുക്കുണ്ടാകുന്നെന്ന പേരില്‍ തോട്ടക്കാട്ടുകരയിലേക്ക് യാത്ര പോകാൻ മെട്രോ, മാര്‍ക്കറ്റ് മേഖലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തയാറാകുന്നില്ലെന്ന് ഏറെ നാളായ പരാതിയാണ്. പരാതി പറഞ്ഞാല്‍ സഹഡ്രൈവര്‍മാര്‍ കൂട്ടംകൂടിയെത്തി യാത്രക്കാരെ അപമാനിക്കുന്നതും പതിവാണ്. അമ്മയേയും കുട്ടിയേയും അപമാനിച്ചതിന് പോലീസ് ഇതുവരെയും കേസെടുക്കാൻ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.