ബേപ്പൂർ- യുഎഇ സെക്ടറിൽ യാത്ര കപ്പൽ സർവീസ് എത്രയും വേഗം ആരംഭിക്കാൻ യോജിച്ച പ്രവർത്തനം നടത്തും; മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം:ബേപ്പൂർ-ഗൾഫ് സെക്രട്ടറിൽ ആദ്യം ചാർട്ടേഡ് യാത്ര കപ്പൽ സർവീസും, തുടർന്ന് സ്ഥിരം സർവീസുമാരംഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകളും ആയി ഏകോപിച്ച് ഊർജിത പ്രവർത്തനം നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
ആഘോഷ – അവധിവേളകളിലെ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ഇതുമൂലം സാധാരണ വിമാന യാത്രക്കാർ ദുരിതത്തിലും ആശങ്കയിലും ആണ്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണുന്നതിനു വേണ്ടിയാണ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ, കേരള മാരിടൈം ബോർഡും സംയുക്തമായി തിരുവനന്തപുരത്ത് ബന്ധപ്പെട്ടവരുടെ വിപുലമായ യോഗം വിളിച്ചു ചേർത്തത്. ഈ ആവശ്യത്തിന് വളരെ അനുകൂലമായ നിലപാടാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,തുറമുഖ, ടൂറിസം മന്ത്രിമാരും മാരിബോർഡ് ചെയർമാനും, നോർക്ക ജനറൽ മാനേജറും സ്വീകരിച്ചത്. കോഴിക്കോട്, കായംകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് ആവശ്യകതയും സാധ്യതയും മനസ്സിലാക്കിയാണ് തിരുവനന്തപുരത്ത് തിരുവനന്തപുരം യോഗം നടത്തിയത്. തിരുവനന്തപുരം ടെറസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള അധ്യക്ഷ ത വഹിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി ഇ ചാക്കുണ്ണി വിഷയം അവതരിപ്പിച്ചു. മലബാർജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ മന്ത്രിയെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. നോർക്ക റൂട്ട്സ് ജനറൽ മാനേജരും സർക്കാർ അഡിഷനൽ സെക്രട്ടറിയും ആയ അജിത് കൊളശ്ശേരി, കേരള മാരി ടൈം ബോർഡ് മെമ്പർ അഡ്വക്കറ്റ് സുനിൽ ഹരിന്ദ്രൻ, തുറമുഖ ഡെപ്യൂട്ടി ഡയറക്ടർ അശ്വിനി പ്രതാപ്, ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ സിജോ ഗോർഡസ്. ബേബി കിഴക്കുഭാഗം, കപ്പൽ വിമാന കമ്പനി പ്രതിനിധികളായമുരുകൻ വാസുദേവൻ, സുദർശൻ പി, അലക്സാം ക്രിസ്തുമസ്, സുരേഷ് കുമാർ പി, ശ്രീമതി മിനി വിശ്വനാഥ്, എന്നിവർ പങ്കെടുത്തു.എം. ഡി. സി വൈസ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ സ്വാഗതവും, മാരി ടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ടി പി സലീംകുമാര്‍ ഐ ആർ എസ് നന്ദിയും രേഖപ്പെടുത്തി.
ഷെവലിയാർ സി ഇ ചാക്കുണ്ണി.
പ്രസിഡന്റ് എം ഡി സി.98474-12000