നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തങ്ങള്‍ ഇന്നലെയും നടന്നു

0

വിവിധ സംഘടനകളെ കൂടാതെ ഇന്‍ഡ്യന്‍ നേവിയും, കോസ്‌റ്റ് ഗാര്‍ഡും, കേരളാ പോലീസും ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.കൊച്ചി നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിന്‌ കരുത്ത്‌ പകര്‍ന്ന്‌ ക്ലീന്‍ ഗ്രീന്‍ കൊച്ചി ക്യാംപയിന്റെ ഭാഗമായാണ്‌ എറണാകുളം മാര്‍ക്കറ്റ്‌ ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വൃത്തിയാക്കിയത്‌. രാവിലെ 6 മണി മുതല്‍ ശുചീകരണം ആരംഭിച്ചു. ഫോര്‍ട്ട്‌ കൊച്ചി പരിസരം ശുചീകരിക്കുവാന്‍ മുന്‍കൈ എടുത്തത്‌ ഇന്ത്യന്‍ നേവിയാണ്‌. ഐഎന്‍എസ്‌ ദ്രോണാചാര്യയുടെ കമാന്‍ഡിങ്‌ ഓഫീസര്‍ വി.ഇസഡ്‌ ജോബിന്റെ നേതൃത്വത്തില്‍ നേവല്‍ ഉദ്യോഗസ്‌ഥരും, കുടുംബാംഗങ്ങളും സൗത്ത്‌ ബീച്ചും പരിസരവും ശുചീകരിച്ചു.
കോസ്‌റ്റ് ഗാര്‍ഡ്‌ ആണ്‌ ഫോര്‍ട്ടുകൊച്ചി ബീച്ചും വാസ്‌കോഡഗാമ സ്‌ക്വയറും വൃത്തിയാക്കിയത്‌. കോസ്‌റ്റ് ഗാര്‍ഡ്‌ ചീഫ്‌ എന്‍.രവി നേതൃത്വം നല്‍കി. ഇവിടെ മേയറോടൊപ്പം സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്മാരായ ഷീബലാല്‍, ടി.കെ.അഷറഫ്‌, അഡ്വ.പ്രിയ പ്രശാന്ത്‌, കൗണ്‍സിലര്‍ റെഡിന ആന്റണി എന്നിവരും പങ്കെടുത്തു.
സിറ്റി പോലീസ്‌ കമ്മീഷണര്‍ ഐ.ജി. സേതുരാമന്റെ നേതൃത്വത്തില്‍ എറണാകുളം മറൈന്‍ ഡ്രൈവും, മേനക മുതല്‍ ജോസ്‌ ജംഗ്‌ഷന്‍ വരെയും ശുചീകരിച്ചു. തൃക്കാക്കര, എറണാകുളം, ജില്ലാ ക്രൈം ബ്രാഞ്ച്‌, സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എന്നീ എ.സി.പി.മാരുടെ നേതൃത്വത്തില്‍ പോലീസ്‌ സേനയിലെ 350 പേരാണ്‌ ഇവിടെ പങ്കെടുത്തത്‌.
എറണാകുളം മാര്‍ക്കറ്റില്‍ നൂറുകണക്കിന്‌ ചുമട്ടുതൊഴിലാളികളാണ്‌ ശുചീകരണത്തില്‍ പങ്കാളികളായത്‌. എറണാകുളം മര്‍ച്ചന്റ്‌സ് ചേമ്ബറും മാര്‍ക്കറ്റ്‌ സ്‌റ്റോള്‍ ഓണേഴ്‌സ് അസോസിയേഷനും മാര്‍ക്കറ്റ്‌ ശുചീകരണത്തില്‍ പങ്കെടുത്തു. ഇവിടെ കൗണ്‍സിലര്‍ മനു ജേക്കബ്‌, ചുമട്ടു തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എം.അഷറഫ്‌, ശശികുമാര്‍, മുന്നാസ്‌, മര്‍ച്ചന്‍സ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ സഗീര്‍, എല്‍.എ ജോഷി, സി.എ .ലത്തീഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.വൈറ്റില ജംഗ്‌ഷനും പരിസരവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആര്‍. മുരളീധരന്റെ നേതൃത്വത്തിലാണ്‌ തൊഴിലാളികള്‍ വൃത്തിയാക്കിയത്‌.ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്ക്‌ ജംഗ്‌ഷന്‍ സി.കെ മണിശങ്കറിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശുചീകരിച്ചപ്പോള്‍ തേവര ജംഗ്‌ഷന്‍ മുതല്‍ ഷിപ്യാര്‍ഡ്‌ ഗേറ്റ്‌ വരെ സിറ്റി രവിപുരം ചുമടിലെ തൊഴിലാളികള്‍ വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. റനീഷിന്‍റേയും സിഐടിയു നേതാവായ നിഷ കെ ജയന്റേയും നേതൃത്വത്തില്‍ ശുചീകരിച്ചു.
വടുതലയില്‍ രഘുനാഥ്‌ പനവേലിയുടെ നേതൃത്വത്തില്‍ സി.ഐ.ടി.യു ശുചീകരണം സംഘടിപ്പിച്ചു. കലൂരിലെ ചുമട്ടുതൊഴിലാളികള്‍ കലൂരില്‍ നിന്നും ലിസി ജംഗ്‌ഷന്‍ വരെയും, കൊച്ചിന്‍ ഷിപ്യാര്‍ഡ്‌ വര്‍ക്കേഴ്‌സ് യൂണിയന്‍ ഷിപ്യാര്‍ഡ്‌ ഗേറ്റ്‌ മുതല്‍ രവിപുരം വരെയുള്ള ഭാഗവും ശുചീകരിച്ചു.
പ്രഭാകര നായിക്കിന്റെ നേതൃത്വത്തില്‍ സി.പി.എം. സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി എറണാകുളം ബോട്ട്‌ ജെട്ടി പരിസരം വൃത്തിയാക്കിയപ്പോള്‍ നഗരത്തിലെ വിവിധ ലോക്കല്‍ കമ്മിറ്റികള്‍ അതത്‌ പ്രദേശത്തെ ശുചീകരണങ്ങളിലും പങ്കാളികളായി

You might also like

Leave A Reply

Your email address will not be published.