ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി ആരോഗ്യ സംരക്ഷണത്തിനും ഹോമിയോശാസ്ത്ര വളർച്ചക്കുമായി മുപ്പതോളം രാജ്യങ്ങളെ കോർത്തിണക്കി

0

ഇന്റർനാഷണൽ ഫോറം ഫോർ പ്രൊമോട്ടിങ് ഹോമിയോപ്പതി (ifPh) മൂന്നുവർഷമായി തുടർച്ചയായി ആരോഗ്യ സംരക്ഷണത്തിനും ഹോമിയോശാസ്ത്ര വളർച്ചക്കുമായി മുപ്പതോളം രാജ്യങ്ങളെ കോർത്തിണക്കി മുടങ്ങാതെ നടത്തി വരുന്ന സും വെബീനർ ജൂൺ ഒന്നിന് 1000 ദിവസം തികയുമ്പോൾ തിരുവനന്തപുരത്ത് ഹയാത് റീജൻസിയിൽ വെച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ ifph മുന്നോട്ടുവെക്കുന്ന പദ്ധതികൾ.

  1. ഒരുകോടിജനങ്ങളിലേക്ക് ഹോമിയോപതിയുടെ ഗുണങ്ങളെത്തിക്കുക
  2. ഡൽഹി, കൊൽക്കത്ത, ദുബായ് എന്നിടങ്ങളിൽ ഹോമിയോപതി സെമിനാറുകൾ, ചർച്ചാക്ളാസുകൾ നടത്തുക
  3. വിവിധ രോഗങ്ങൾക്ക് ഹോമിയോപതിയുടെ സാധ്യതകൾ മുൻ നിർത്തിയുള്ള പ്രബന്ധങ്ങളുടെ അവതരണം
  4. വിക്കീപിടിയയിൽ ഹോമിയോപതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന പരാമർശം ഒ ഴിവാക്കുന്നതിന് വിവിധ രാജ്യങ്ങളെ കോർത്തിണക്കികൊണ്ടുള്ള തിരുത്തൽ നടപടികൾ
  5. ഡോക്ടർ എം എ ലത്തീഫ് ഗ്രീൻ ഇനിഷ്യേറ്റിവ് പദ്ധതി ഒരുകോടി ഔഷധ സസ്യങ്ങൾ നട്ട് തണൽവിരിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണവും
  6. ഹോമിയോതുടർ വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് തമിഴ് വേബീനാർ ആരംഭം 6. ക്യാൻസർ ചികിത്സയിൽ 200 ഹോമിയോ ഡോക്ടർമാർക്ക് കൂടുതൽ പരിജ്ഞാനം നൽകുന്ന പദ്ധതി ഉത്ഘാടനനം

ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനും ആശംസകൾ അർപ്പിക്കുന്നതിനുമായി ഗതാഗത

വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു, പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ, ശ്രീ അനിൽ ഖുറാന നാഷണൽ ഹോമിയോപത്തിക് കമ്മീഷൻ ചെയർമാൻ, ശ്രീ അലക്സാണ്ടർ ജേക്കബ് മുൻ ഡി ജി പി, ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ, എം ആർ ഗാന്ധി നാഗാർകോയിൽ എം ൽ എ, ഡോക്ടർ സഞ്ജയ് ഗുപ്ത സെക്രട്ടറി നാഷണൽ കമ്മീഷൻ ഹോമിയോപ്പതി, ഡോക്ടർ സുഭാഷ് സിംഗ് ഡയറക്ടർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി,ഡോക്ടർ കെ ആർ ജനാർദ്ദനൻ നായർ പ്രസിഡന്റ് മെഡിക്കൽ അസ്സസ്സ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് ഫോർ ഹോമിയോപ്പതി ഡോക്ടർ എം ൻ വിജയാബിക ഹോമി യോപതി ഡയറക്ടർ,ഡോക്ടർ ഐസക് മത്തായി മാനേജിങ് ഡയറക്ടർ സൗഖ്യ ബാംഗ്ലൂർ, ഡോക്ടർ ജോർജ് വിതൗൽകാസ് ഗ്രീസ്, പ്രേം കുമാർ ചെയർമാൻ ചലച്ചിത്ര അക്കാഡമി, എം എസ് ഫൈസൽ ഖാൻ മാനേജിങ് ഡയറക്ടർ നിമ്സ് മെഡിസിറ്റി, ശ്രീമതി രാഖി രവി വാർഡ് കൗൺസിലർ, ഡോക്ടർ ബിന്ദു ജോൺ പുൽപറമ്പിൽ കേരള സ്റ്റേറ്റ് കോർഡിനേറ്റർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ തുടങ്ങിയവർ പങ്കെടുക്കുന്നു

You might also like

Leave A Reply

Your email address will not be published.