രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം

0

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 6 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിൽ ഉണ്ടായ മുന്നേറ്റമാണ് കയറ്റുമതി ഉയരാൻ കാരണമായത്. ഇത് സംബന്ധിച്ച് കണക്കുകൾ വ്യവസായ- വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് വ്യക്തമാക്കിയത്.കയറ്റുമതിക്ക് പുറമേ, ഇറക്കുമതിയും ഇത്തവണ ഉയർന്നിട്ടുണ്ട്. 2021- 22 ലെ 613 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ ഇറക്കുമതി 16.5 ശതമാനം വർദ്ധനവോടെ 714 ബില്യൺ ഡോളറാണ് ഉയർന്നത്. ഇതിനോടൊപ്പം തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയർന്നിട്ടുണ്ട്. 2021- 22 സാമ്പത്തിക വർഷത്തിലെ 676 ബില്യണിൽ നിന്ന് 14 ശതമാനം വർദ്ധനവോടെ 770 ഡോളറിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്മാർട്ട്ഫോൺ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. ഐഫോണുകൾ അടക്കം നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ നിന്നും കയറ്റി അയച്ചത്.

You might also like

Leave A Reply

Your email address will not be published.