ദോഹ. പ്രമുഖ സെലിബ്രിറ്റി കോച്ചും പരിശീലകയും ഗ്രന്ഥകാരിയുമായ ഡോ.ലിസി ഷാജഹാന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ഗ്‌ളോബല്‍ പുരസ്‌കാരം.
പരിശീലക രംഗത്തുള്ള വേറിട്ട പ്രവര്‍ത്തനങ്ങളോടൊപ്പം കേര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി ആക്ടിവിറ്റികളും സ്ത്രീ ശാക്തീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് ഈ ബഹുമതിക്ക് അവരെ അര്‍ഹയാക്കിയതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ സംസ്ഥാന പ്രസിഡണ്ടായ ഡോ. ലിസി ഷാജഹാന്‍ , കേരളത്തിലെ സൈക്കോളജിസ്റ്റുകളുടേയും കൗണ്‍സിലേര്‍സിന്റേയും സോഷ്യല്‍ വര്‍ക്കേര്‍സിന്റേയും സംഘടനയായ അസോസിയേഷന്‍ ഓഫ് കൗണ്‍സിലേര്‍സ് ആന്റ് മെന്റേര്‍സ് സംസ്ഥാന അധ്യക്ഷയാണ്.
ഇന്ദിര ഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേര്‍സിറ്റി അക്കാദമിക് കൗണ്‍സിലറും ഗൈഡുമായ ഡോ. ലിസി ഷാജഹാന്‍ സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സിന്റെ ഡയറക്ടര്‍ കൂടിയാണ് .
ലൈഫ് സ്‌കില്‍സ്, ഷീപ്രണര്‍, എങ്ങനെ പഠിക്കാം, പേര്‍സണല്‍ ബ്രാന്‍ഡിംഗ് എന്നിവയാണ് ലിസിയുടെ പുസ്തകങ്ങള്‍.
ഇടപ്പള്ളി ഹൈദറാബാദി കിച്ചണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യു.ആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അവാര്‍ഡ് സമ്മാനിച്ചു.
യു.ആര്‍എഫ് ഗ്‌ളോബല്‍ അവാര്‍ഡ്‌സ് ചീഫ് കോര്‍ഡിനേറ്ററും ജി.സി.സി ജൂറിയുമായ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എന്‍. ആര്‍.ഐ.കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്.അഹ്‌മദ് , വാല്‍മാക്‌സ് ട്രേഡിംഗ് സി.ഇ.ഒ. ശംസുദ്ധീന്‍ എടവണ്ണ, ഗ്രീന്‍വേള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍, എന്‍. ആര്‍.ഐ. കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. ഗ്‌ളോബല്‍ ബഷീര്‍ അരിമ്പ്ര, ഹൈദറാബാദി കിച്ചണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എം. മുഹമ്മദ് റിയാസ് , ബ്രൈറ്റ് മെന്‍ വെന്‍ച്വേര്‍സ് ചെയര്‍മാന്‍ നാസര്‍ അബൂബക്കര്‍, സി.ഇ.ഒ. ഉബൈദ് എടവണ്ണ, ആഗോള വാര്‍ത്ത എഡിറ്റര്‍ മുജീബ് റഹ് മാന്‍ കരിയാടന്‍ ഡോ. ആലു കെ. മുഹമ്മദ്, അഡ്വ.ലേഖ, സത്താര്‍ ആവിക്കര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.