തൻ്റെ പ്രിയ ജീവനക്കാരനായ മനോജ് മോദിക്ക് 1,500 കോടി രൂപ വിലമതിക്കുന്ന വീടാണ് സമ്മാനമായി നൽകിയിരിക്കുന്നത്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 22 നിലകളിലായി പണിത കെട്ടിടം മുംബൈയിലെ നേപ്പിയൻ സീ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.റിലയൻസിന്റെ വളർച്ചയിൽ മുകേഷ് അംബാനിയോടൊപ്പം നിന്ന വിശ്വസ്തനായിരുന്നു മനോജ് മോദി. എം.എം മോദി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് മനോജ് മോദി. ഹജീറ പെട്രോകെമിക്കൽസ്, ജാംനഗർ റിഫൈനറി, ടെലികോം ബിസിനസ്, റിലയൻസ് റീട്ടെയിൽ, റിലയൻസ് 4ജി റോൾ ഔട്ട് തുടങ്ങിയ പദ്ധതികളെ വിജയത്തിലേക്ക് നയിക്കാൻ മനോജ് മോദി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.