കോടതിവിധി കേന്ദ്രസർക്കാരിന്റെ മുഖത്തേറ്റ പ്രഹരം – ജമാഅത്ത് ഫെഡറേഷൻ

0

മീഡിയവൺ നിരോധം നീക്കിക്കൊണ്ടുള്ള സുപ്രീം കോടതിവിധി ജനാധിപത്യ ധ്വംസനവും വംശീയ വിദ്വേഷവും പതിവാക്കിയ കേന്ദ്രസർക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ജമാഅത്ത് ഫെഡറേഷൻ നാല്പതാം വാർഷികത്തോടനുബന്ധിച്ച് മെയ് 13ന് കൊല്ലത്ത് നടക്കുന്ന ജനമുന്നേറ്റ റാലിയുടെയും സമ്മേളനത്തിന്റെയും വിജയത്തിനായി തിരുവനന്തപുരം ജില്ലാ സ്വാഗത സംഘം രൂപീകരണ സമ്മേളനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സീൽഡ് കവറിന്റെ മറവിൽ മാധ്യമ സ്വാതന്ത്ര്യത്തിന് തടയിട്ട സർക്കാർ ഇനിയെങ്കിലും കണ്ണു തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് തോന്നക്കൽ കെ എച്ച് മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി മുഖ്യപ്രഭാഷണം നടത്തി.
ജനങ്ങളെ ഇരുട്ടിൻറെ മറവിൽ നിർത്തി ഒരു സർക്കാരിനും അധികകാലം മുന്നോട്ടു പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന സന്ദർഭത്തിൽ രാജ്യത്ത് വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഭരണകൂടം തന്നെമുന്നിട്ടിറങ്ങുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുത്തുകോയ തങ്ങൾ പ്രാർത്ഥന നടത്തി.ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ പി മുഹമ്മദ് വിശദീകരണവുംഅഡ്വക്കേറ്റ് എ എം കെ നൗഫൽ ആമുഖഭാഷണവും നടത്തി.പാങ്ങോട് കമറുദ്ദീൻ മൗലവി,കടയ്ക്കൽ ജുനൈദ്,ഇലവുപാലം ഷംസുദ്ദീൻ മന്നാനി, പ്രൊഫ കെ വൈ മുഹമ്മദ് കുഞ്ഞ്,പുല്ലമ്പാറ എ എം താജ് ആരുഡിയിൽ,വൈ സഫീർ ഖാൻ മന്നാനി,ഇർഷാദ് ബാഖവി കടുവയിൽ,അബ്ദുൽസലാം പനവൂർ,കല്ലാട്ടുമുക്ക് നിസാറുദ്ദീൻ മൗലവി, പി എ അഹമദ്‌ കുട്ടി,വൈ എം താജുദ്ദീൻ,മാണിക്കൽ നിസാറുദ്ദീൻ ബാഖവി,എം മുഹിയുദ്ദീൻ മൗലവി,എം ലിയാഖത്ത് അലി ഖാൻ, ഹനീഫ കണിയാപുരം,എ എം നദ്‌വി,ഷിറാസി ബാഖവി,മൻസൂർ മൗലവി,അമാനുള്ള മിഫ്താഹി, കരമന ഹാരിസ്,അഫ്സൽ മുന്ന എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി സയ്യിദ് മുത്തുക്കോയ തങ്ങൾ,മൗലവി ഹസ്സൻ ബസരി, ഡോ പി നസീർ , പ്രൊഫ കെ വൈ മുഹമ്മദ് കുഞ്ഞ്.പാച്ചല്ലൂർ ഇസ്മായിൽ മൗലവി,എസ് എച്ച് താഹിർ മൗലവി,ഇർഷാദ് ബാക്കവി,ലിയാഖത്ത് അലി ഖാൻ ,വൈ എം താജുദ്ദീൻ (രക്ഷാധികാരികൾ) തോന്നയ്ക്കൽ മുഹമ്മദ് മൗലവി (ചെയർമാൻ),അഡ്വക്കേറ്റ് എ എം കെ നൗഫൽ (ജനറൽ കൺവീനർ) ഷാഹുൽഹമീദ് നേമം (ട്രഷറർ), പുല്ലമ്പാറ എ എം താജ് (കോ – ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു

You might also like

Leave A Reply

Your email address will not be published.