ഇന്ത്യയിൽ ഭൗതിക നേട്ടങ്ങൾക്ക് കാലത്തിൻ്റെ ഗതിക്കനുസരിച്ച് സംഘടിച്ച് മുസ്ലിമീങ്ങൾ പ്രവർത്തിക്കണം. മുസ്ലിം ജമാഅത്ത് കൗൺസിൽ. ജനറൽ സെക്രട്ടറി. എം.എച്ച്.സുധീർ
തിരു: ഇതര സമൂഹങ്ങളെ അപേക്ഷിച്ച് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ, ജനാധിപത്യ മാർഗത്തിൽ ഭരണാധികാരികളോട്, സാമൂഹികപരമായി അവകാശങ്ങൾ നേടിയെടുക്കുന്ന കാര്യത്തിൽ മുസ്ലിമീങ്ങൾ വളരെ പിന്നിലാണെന്ന്, എം.എച്ച്. സുധീർ (എം ജെ സി) തിരുവനന്തപുരം ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
നമ്മളാരും അന്യരല്ല, സംഘടിക്കുക വിഘടിക്കരുത്… പ്രമേയവുമായി, മെയ് 12, 13, 14, തീയതികളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന നേതൃത്വ ക്യാമ്പിന് മുന്നോടിയായിട്ടുള്ള ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ജില്ലാ കൺവെൻഷനിൽ ലായിരുന്നു.
തിരുവനന്തപുരം
ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചു, ഭാരവാഹികൾ.
ചെയർമാൻ : കൈപ്പാടി അമീനുദിൻ.
വൈസ് ചെയർമാൻമാർ: പുലിപ്പാറ മുഹമ്മദ് സാർ, കരകുളം റഹീം, നസീറ കാര്യവട്ടം, യഹ്‌യഖാൻ തോട്ടുമുക്ക്, കെ. എസ് .അൻവർ,
ജനറൽ കൺവീനർ എം.എം. ഷാഫി,
കൺവീനർമാർ:
ദാസ്തക്കീർ അൽ ഖസിമി, അൻസാർ കരികുഴി, ബി ത്വഹ തോട്ടുമുക്ക്, റഹില, റഹിം, നസീമ കാര്യവട്ടം
ട്രഷറർ: നിസ്സാമുദിൻ ആട്ടുകാൽ എന്നിവരെ തിരഞ്ഞെടുത്തു.