പ്ളസ് വണ്ണിന് സെക്കന്‍ഡ് ലാംഗ്വേജും പ്ളസ് ടുവിന് സോഷ്യളോജി/ആന്ത്രൊപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസിലുമാണ് പരീക്ഷ.ഹയര്‍ സെക്കന്‍ഡറിയില്‍ 2023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. ഒന്നിടവിട്ടാണ് പരീക്ഷ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഇന്ന് ആരംഭിക്കും. വി.എച്ച്.എസ്.ഇ പരീക്ഷ 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തിലെ 28,820ഉം രണ്ടാം വര്‍ഷത്തിലെ 30,740ഉം വിദ്യാര്‍ത്ഥികള്‍ എഴുതും. പ്ളസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ 30നാണ് അവസാനിക്കുക. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മേയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഉണ്ടായിരിക്കും.