വടക്കന്‍ കേരളത്തിലാകും ചൂട് കൂടുതല്‍ അനുഭവപ്പെടുകയെന്ന് അതോറിറ്റി മെമ്ബര്‍ സെക്രട്ടറി പറഞ്ഞു.താപനില വ്യതിയാനം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ശേഖര്‍ കുര്യാക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു. രാവിലെ 11 മണി മുതല്‍ വൈകീട്ട് 3-3.30 വരെയുള്ള സമയത്ത് ശരീരത്തിലേക്ക് നേരിട്ട് ചൂട് അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ തൊപ്പി വയ്ക്കുകയോ, കുട ചൂടുകയോ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് ആകിരണം ചെയ്യുന്ന നിറങ്ങളും വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞ ഇളം വസ്ത്രങ്ങള്‍ ധരിക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.ചൂട് കാറ്റോ, ഉഷ്ണ തരംഗമോ നിലവില്‍ പ്രവചിക്കപ്പെട്ടിട്ടില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അംഗം വ്യക്തമാക്കി.