ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികള്‍ തുറന്നത്.റമദാന്‍ അവസാനിക്കുന്നതിന് മുമ്ബ് അഞ്ച് പള്ളികള്‍ കൂടി തുറക്കും. ജനസംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ പള്ളികള്‍ നിര്‍മിക്കാന്‍ ഷാര്‍ജ ഇസ്ലാമിക കാര്യ വകുപ്പ് തീരുമാനിച്ചിരുന്നു. റമദാനില്‍ പള്ളികളിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍കണ്ടാണ് റമദാന്‍ തുടങ്ങുന്നതിന് മുമ്ബുതന്നെ 15 പള്ളികള്‍ തുറന്നത്. നിലവിലെ പള്ളികള്‍ വലുതാക്കാനും പദ്ധതിയുണ്ട്. പള്ളികളുടെ ശുചിത്വം ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധന നടത്തും.