എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ, പി.ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ റിക്രൂട്ട്മെന്റ് നടത്തുന്നു.ആകെ 5369 ഒഴിവുകളുണ്ട്.വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.ssc.nic.inല്‍. 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓരോ തസ്തികയിലും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് 100 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി, വിമുക്തഭടന്മാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.ഡ്രൈവര്‍, ഇന്‍സ്പെക്ടര്‍, എന്‍ജിനീയര്‍, കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ഇന്‍വെസ്റ്റിഗേറ്റര്‍, അറ്റന്‍ഡര്‍, സെക്ഷന്‍ ഓഫിസര്‍, സൂപ്രണ്ട്, സ്റ്റോര്‍ കീപ്പര്‍, ഡേറ്റ എന്‍ട്രി ഓപറേറ്റര്‍, ഡ്രാഫ്റ്റ്സ്മാന്‍, പ്രൂഫ് റീഡര്‍, ഫാര്‍മസിസ്റ്റ്, നഴ്സിങ് ഓഫിസര്‍ ഉള്‍പ്പെടെ 549 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യതയും തിരഞ്ഞെടുപ്പ് നടപടികളും വിജ്ഞാപനത്തിലുണ്ട്.തിരഞ്ഞെടുപ്പിനായുള്ള കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍/ജൂലൈയില്‍ നടക്കും. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.