ഐ സി എഫ് സ്‌നേഹ കേരളം സെമിനാര്‍ ‘സ്‌നേഹ കേരളം’ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി പി രാജീവ്

0

തിരുവനന്തപുരം: രാജത്ത് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്‌നേഹ കേരളം സാധ്യമണെന്നും ഇത് രാജ്യത്തിന്ന തന്നെ മാതൃകയാണെന്നും വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ‘സ്‌നേഹകേരളം’ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തരം പ്രമേയങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതും എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ കഴിയാത്തതും ഇതിന്റെ ഉദാഹരണമാണ്.

ഐ സി എഫ് ഇന്റര്‍ നാഷനല്‍ തിരുവന്നതപുരത്ത് സംഘടിപ്പിച്ച സ്‌നേഹ കേരളം സെമിനാര്‍ വ്യാവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയപ്പെടുന്ന ഇസ്‌റാഈലില്‍ കോടതി വിധികളെ മറികടക്കാന്‍ പാര്‍ലിമെന്റിന് അധികാരം നല്‍കുന്ന ബില്ലിന് പാര്‍ലിമെന്റ് അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ തീവ്ര വലതുപക്ഷ രാജ്യമായ ഇവിടെ ഇതിനെതിരായ സമരം പ്രധാനമന്ത്രിയുടെ വിമാനയാത്ര മുടക്കുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ രാജ്യത്ത് സ്‌നേഹത്തിന് വേണ്ടി നടത്തുന്ന ക്യാമ്പയിന്‍ അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും സ്‌നേഹം കേരളം മാത്രമല്ല സ്‌നേഹ ഇന്ത്യയായി ഇത് വളര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ച. ചടങ്ങില്‍ ഐ സി എഫ് വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ നിര്‍വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി നിസാര്‍ കാമില്‍ സഖാഫി പ്രമേയ സന്ദേശം നല്‍കി. സ്വാമി സന്ദീപാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തി.

ഐ സി എഫ് ഇന്റര്‍ നാഷനല്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഹബീബ് ആറ്റക്കോയ തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം എം അബ്ദുര്‍റഹ്മന്‍ സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ എ സൈഫുദ്ദീന്‍ ഹാജി, മജീദ് കക്കാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി ഐ സി എഫ് പി ആര്‍ സെക്രട്ടറി മുഹമ്മദ് ഫാറൂഖ് കവ്വായി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, സിറാജ് കുറ്റിയാടി, അബ്ദുല്‍ഖാദര്‍ ജിദ്ദ, മുസ്തഫ പി എറയ്ക്കല്‍ സംസാരിച്ചു. കേരളത്തിന്റെ പഴയകാല സൗഹൃദങ്ങളെ തിരികെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവാസി സംഘനയായ ഐ സി എഫ് സ്‌നേഹ കേരള ക്യാമ്പയിന്‍ സഘടിപ്പിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.