ആഹാര്‍ 2023: പൊന്‍ തിളക്കവുമായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ കേരള പവലിയന്‍, മികച്ച പവലിയനുള്ള സ്വര്‍ണമെഡല്‍ കേരളത്തിന് ലഭിച്ചു

0

തിരുവനന്തപുരം: ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേളകളില്‍ ഒന്നായ  څആഹാര്‍ 2023′ വ്യാപാര മേളയില്‍ കേരള വ്യവസായ വാണിജ്യ വകുപ്പിന് അഭിമാന നേട്ടം. 
څആഹാര്‍ 2023′ ല്‍ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും മികച്ച പവലിയനുള്ള സ്വര്‍ണ മെഡല്‍  സംസ്ഥാന വാണിജ്യ വകുപ്പിന്‍റെ കേരള പവലിയന്‍ കരസ്ഥമാക്കി. 
ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ മാര്‍ച്ച് 14 മുതല്‍ 18 വരെ നടന്ന മേളയില്‍ സംഘടനാ മികവ് കൊണ്ടും ഉല്പന്ന വൈവിധ്യം കൊണ്ടും കേരള പവലിയന്‍ ശ്രദ്ധേയമായിരുന്നു.  
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്പ്) ആണ് പവലിയന്‍ ഏകോപിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് കെ-ബിപ്പ്. 
കേരളത്തില്‍ നിന്നുള്ള 19 ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ മേളയില്‍ പങ്കെടുത്തു. ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള 1400 ലധികം വ്യാപാരികളും അമേരിക്ക, ഓസ്ട്രേലിയ, ബ്രസീല്‍, സ്വീഡന്‍, സൗത്ത് കൊറിയ, റഷ്യ തുടങ്ങി 19 രാജ്യങ്ങളിലെ സംരംഭകരും മേളയില്‍ പങ്കെടുത്തിരുന്നു.
ദിവസവും 50,000 ത്തിലധികം ബിസിനസ് പ്രതിനിധികള്‍ പങ്കെടുത്ത ആഹാറിന്‍റെ മുപ്പത്തിയേഴാമത് പതിപ്പാണിത്. 
മികച്ച ഭക്ഷ്യ സംസ്കരണ ഉല്പന്ന പ്രദര്‍ശനത്തിന് വഴിയൊരുക്കുക, വിപണി പ്രവണതകള്‍ വിലയിരുത്തുക, ഹോസ്പിറ്റാലിറ്റി മേഖലയുടെ സാധ്യതകള്‍ അനാവരണം ചെയ്യുക, സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നിവയായിരുന്നു ആഹാര്‍ 2023 ന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

You might also like

Leave A Reply

Your email address will not be published.