2000 രൂപയില്‍ താഴെ വിലയുമായി ബോട്ടിന്റെ പുതിയ സ്മാര്‍ട്ട് വാച്ച്‌

0

ബോട്ട് വേവ് ഇലക്‌ട്ര എന്ന മോഡലിന് ഇന്ത്യന്‍ വിപണിയില്‍ 1799 രൂപയാണ് വില. കോണ്‍ടാക്റ്റുകള്‍ വാച്ചില്‍ സേവ് ചെയ്യാനും വാച്ചില്‍ നിന്ന് തന്നെ കോളുകള്‍ വിളിക്കാനുള്ള ഫീച്ചറോടു കൂടിയാണ് വാച്ച്‌ എത്തുന്നത്.ബോട്ട് വേവ് ഇലക്‌ട്ര സ്മാര്‍ട്ട് വാച്ച്‌ വലിയ 1.81 HD ഡിസ്പ്ലേയോടെയാണ് വരുന്നത്. ഈ ഡിസ്‌പ്ലെ പകല്‍ വെളിച്ചത്തില്‍ പോലും മികച്ച രീതിയില്‍ കാണുന്നതിന് 550 നൈറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് നല്‍കുന്നുണ്ട്. ബോട്ട് ആപ്പുമായി ഈ വാച്ച്‌ പെയര്‍ ചെയ്ത് ഉപയോഗിക്കാം. ഈ സ്മാര്‍ട്ട് വാച്ച്‌ 100ല്‍ അധികം വാച്ച്‌ ഫേസുകളും വിജറ്റുകളുമായിട്ടാണ് വരുന്നത്. മാറ്റാന്‍ പറ്റുന്ന തരത്തിലുള്ള രണ്ട് മെനു ടൈപ്പുകളും ഇതില്‍ ഡൗണ്‍ലോഡ് ചെയ്യാം. വാച്ചില്‍ ഏറ്റവും പുതിയ ബ്ലൂടൂത്ത് ചിപ്പാണ് കമ്ബനി നല്‍കിയിരിക്കുന്നത്. ഫോണുമായി പെയര്‍ ചെയ്ത് ഉപയോഗിക്കുമ്ബോള്‍ വോയിസ് കോളുകളില്‍ അള്‍ട്രാ-ഇംപ്ലെസ് കണക്റ്റിവിറ്റി നല്‍കാന്‍ ഈ ബ്ലൂടുത്ത് ചിപ്പ് സഹായിക്കുന്നു.നിങ്ങള്‍ക്ക് ഈ വാച്ചില്‍ തന്നെ 50 കോണ്‍ടാക്റ്റുകള്‍ വരെ സ്റ്റോര്‍ ചെയ്ത് വയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ തൊടാതെ തന്നെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കോളുകള്‍ വിളിക്കാന്‍ ഓണ്‍ബോര്‍ഡ് എച്ച്‌ഡി മൈക്കും സ്പീക്കറും ഉപയോഗിക്കാം. ബോട്ട് വേവ് ഇലക്‌ട്ര വാച്ച്‌ ഗൂഗിള്‍ അസിസ്റ്റന്റുമായോ സിരിയുമായോ എളുപ്പത്തില്‍ കണക്റ്റ് ചെയ്യാന്‍ സാധിക്കും. വാച്ചിലൂടെ സ്മാര്‍ട്ട്‌ഫോണിലെ മ്യൂസിക്ക് പ്ലെയറും ക്യാമറയും നിയന്ത്രിക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഒന്നിലധികം സെന്‍സറുകളും ഈ വാച്ചില്‍ ലഭ്യമാണ്. ഈ സ്മാര്‍ട്ട് വാച്ച്‌ 100ല്‍ അധികം സ്പോര്‍ട്സ് മോഡുകളുമായിട്ടാണ് വരുന്നത്. ഹാര്‍ട്ട് ബീറ്റ്, സ്ലീപ്പ്, എസ്പിഒ2 തുടങ്ങിയ ഹെല്‍ത്ത് ട്രാക്കിങ് സെന്‍സറുകളും ബ്രീത്ത് ട്രെയ്നറും വാച്ചിലുണ്ട്. ഹൈഡ്രേഷന്‍ റിമൈന്‍ഡറുകളും ഡെയ്‌ലി ആക്ടിവിറ്റി ട്രാക്കറും അടക്കം ആരോഗ്യകരമായ ജീവിതശൈലിക്കായുള്ള നിരവധി ഫീച്ചറുകള്‍ ഈ വാച്ചില്‍ നല്‍കിയിട്ടുണ്ട്.ഈ വാച്ചില്‍ രണ്ട് ഇന്‍ബില്‍റ്റ് ഗെയിമുകളും ഉണ്ട്. ഈ വാച്ച്‌ ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ലഭ്യമാകും. ലൈറ്റ് ബ്ലൂ, ബ്ലൂ, ബ്ലാക്ക്, ചെറി ബ്ലോസം കളര്‍ ഓപ്ഷനുകളില്‍ ഈ വാച്ച്‌ വാങ്ങാവുന്നതാണ്. ഈ ബോട്ട് വാച്ച്‌ വ്യത്യസ്ത സ്‌കിന്‍ ഫ്രണ്ട്‌സി സിലിക്കണ്‍ സ്ട്രാപ്പുകളില്‍ ലഭ്യമാണ്.

You might also like

Leave A Reply

Your email address will not be published.