ഫിഫാ ലേകകപ്പ് 2022 ഫുട്ബോള്‍ മാമാങ്കം നേരിട്ട് വീഷിക്കുന്നതിനു ഖത്തറില്‍ എത്തിയ തിരുവല്ലാ നിവാസികള്‍ക്ക് ഫ്രണ്ട്സ് ഓഫ് തിരുവല്ലാ ഖത്തര്‍ ചാപ്റ്റര്‍ (ഫോട്ടാ) സ്വീകരണം നല്‍കി

0

ദോഹ:മിഡ് മാക്കിലുള്ള, കാലിക്കറ്റ്‌ നോട്ട് ബുക്ക്‌ കോണ്‍ഫറന്‍സ് ഹാളില്‍ ഫോട്ടാ പ്രസിഡണ്ട്‌ ജിജി ജോണിന്റെ അധ്യഷതയില്‍, കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ ടോം ജോസ് കുന്നേല്‍ യോഗം ഉല്‍ഘാടനം ചെയ്ത്, കേരളത്തില്‍ കൂടുതല്‍ ദേശിയ ഫുട്ബോള്‍ മത്സരങ്ങള്‍ സങ്കടിപിക്കുമെന്നും, കേരള ഫുട്ബാളിനെ കൂടുതന്‍ ഉന്നതിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും അദേഹം തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. തോമസ്‌ കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, റെജി കെ ബേബി നന്ദിയും പറഞ്ഞു.ക്രിസ് തോമസ്‌ (മലയാള മനോരമ മുന്‍ യുണിറ്റ് ചീഫ്), Adv. സുധീഷ്‌ വെന്‍പാല (പുരോഗമന കലാ സാഹിത്യ സഘം, പത്തനംതിട്ട ജില്ലാ സെക്രട്ടറി), ഡോക്ടര്‍ റജിനോള്‍ഡ വര്‍ഗീസ്‌ (കെ.എഫ്.എ, പത്തനംത്തിട്ട ജില്ലാ പ്രസിഡണ്ട്‌), പ്രഫെ. മാത്യു എം. ടി (റിട്ട. പ്രോഫെ. പത്തനംത്തിട്ട കാതോലികറ്റ് കോളേജ്), ജോണ്‍ സി എബ്രഹാം (പ്രവാസി കേരള കോണ്‍ഗ്രസ്‌ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍), എന്നിവര്‍ പ്രസംഗിച്ചു.ഖത്തര്‍ ഫിഫാ ലോകകപ്പ് മത്സരങ്ങള്‍ വീഷികുന്നതിനു നാട്ടില്‍ നിന്നു ദോഹയിലെത്തിയ ഫോട്ടയുടെ മുന്‍ അംഗങള്‍ ആയ ബാബു വര്‍ഗിസ്, കുര്യന്‍ നാടാവള്ളില്‍, പി. ജെ. കുരുവിള എന്നിവരെ മീറ്റിംഗില്‍ ആദരിച്ചു.

You might also like

Leave A Reply

Your email address will not be published.