ഖത്തർ കോഴിക്കോട് ജില്ലാ കെഎംസിസി ലീഡേഴ്‌സ് മീറ്റിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി മുഖ്യ പ്രഭാഷണം

0

ദോഹ : നേതാക്കൾ വിമർശനങ്ങളെ അവസരമാക്കി സർഗാത്മകമായി കൃത്യമായ വേദികളിൽ മറുപടി നൽകാൻ ശ്രമിക്കണമെന്നും അത്തരം മറുപടികൾ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതങ്ങളിൽ എത്താൻ സഹായിക്കുമെന്നും കെ എം ഷാജി പറഞ്ഞു. ഖത്തർ കെഎംസിസി കോഴിക്കൊട് ജില്ല കമ്മിറ്റി സഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പല രൂപത്തിലുള്ള വിമർശനങ്ങളിലും വിദ്വേശ പ്രചാരണങ്ങളിലും വൈകാരികമായി പ്രതികരിക്കാതെ സഹിഷ്ണുതയോടെ നേരിട്ട് ഏറ്റവും അനുയോജ്യമായ സമയത്ത് തങ്ങളുടെ സാംസ്കാരിക തനിമയിമയിലൂടെ കൃത്യമായും വ്യക്തമായും മറുപടി പറഞ്ഞ ഖത്തറിനെ നേതാക്കൾക്കും രാഷ്ട്രങ്ങൾക്കും മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരികാലത്ത് കെഎംസിസി ചെയ്ത കാരുണ്യ, സേവന പ്രവർത്തനങ്ങൾ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ മുഖമുദ്രയുടെ ഭാഗമായുള്ളതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ് SAM ബഷീർ സാഹിബ് നേതൃ സംഗമം ഉൽഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവിയുടെ ഖിറാഅത്ത് നടത്തിയ പരിപാടിയിൽ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ പാറക്കൽ അബ്ദുള്ള, N ഷംസുദ്ദീൻ MLA, നജീബ് കാന്തപുരം MLA, NC അബൂബക്കർ, MSF ദേശീയ പ്രസിഡന്റ് അഹ്മദ് സാജു, എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഭിന്നശേഷി മേഖലയിൽ ഗിന്നസ് റെക്കോർഡിന് ഉടമയായ ആസിം വെളിമണ്ണക്ക് കെഎംസിസി യുടെ സ്നേഹാദരം നൽകി. ചടങ്ങിൽ ഓൾ ഇന്ത്യ കെഎംസിസി ജനറൽ സെക്രട്ടറി നൗഷാദ് ബാംഗ്ലൂർ സംസ്ഥാന ജില്ലാ ഭാരവാഹികൾ സന്നിഹിതരായിരുന്നു. കെഎംസിസി സംസ്‌ഥാന സെക്രട്ടറി അബ്‌ദുൽ അസീസ് നരിക്കുനി, ജില്ലാ ഭാരവാഹികളായ ശരീഫ് പിസി , ബഷീർ, കെ കെ, സിറാജ് മാതോത്ത്, നബീൽ നന്തി, താഹിർ പട്ടാര, മമ്മു ശമ്മാസ് എന്നിവർ നേതാക്കൾക്ക് ഉപഹാരം നൽകി ജില്ലാ ജനറൽ സെക്രട്ടറി അതീഖ് റഹ്മാൻ സ്വാഗതവും ട്രഷറർ അജ്മൽ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു

You might also like

Leave A Reply

Your email address will not be published.