സ്കൂളുകളുടെ ശൈത്യകാല അവധി അവസാനിച്ചതും ക്രിസ്മസ്-പുതുവത്സര ആഘോഷത്തിനായി സന്ദര്‍ശകര്‍ എത്തുന്നതുമാണ് തിരക്കേറാന്‍ കാരണം.ജനുവരി മൂന്നു വരെയാണ് വന്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. ഈ സമയത്ത് യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍നിര്‍ദേശം നല്‍കി.ദിവസവും 2.45 ലക്ഷം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബാള്‍ കഴിഞ്ഞ് ദോഹയില്‍നിന്ന് മടങ്ങിയ യാത്രക്കാരും ദുബൈയില്‍ എത്തിയിട്ടുണ്ട്. യു.എ.ഇയിലെ സന്ദര്‍ശനത്തിനുശേഷം ഇവര്‍ മടങ്ങുന്നതും ഈ ആഴ്ചയാണ്. ശൈത്യകാല അവധിക്കുശേഷം യു.എ.ഇയില്‍ സ്കൂളുകള്‍ തിങ്കളാഴ്ചയാണ് തുറക്കുന്നത്. നാട്ടിലേക്ക് മടങ്ങിയ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഈ ആഴ്ചയിലാണ് തിരിച്ചെത്തുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന വിമാനത്താവളം എന്ന നേട്ടം ദുബൈ തന്നെ നിലനിര്‍ത്തിയിരുന്നു. ഡിസംബറിലെ കണക്കില്‍ ലണ്ടനിലെ ഹീത്രൂവിനേക്കാള്‍ അന്താരാഷ്ട്ര യാത്രക്കാര്‍ എത്തിയത് ദുബൈയിലാണ്.ഈ വര്‍ഷം 64.3 ദശലക്ഷം യാത്രക്കാര്‍ ദുബൈ വഴി സഞ്ചരിക്കുമെന്നാണ് കരുതുന്നത്. നേരത്തേ കണക്ക് കൂട്ടിയതിനേക്കാള്‍ കൂടുതലാണിത്. ലോകകപ്പ് സമയത്തുണ്ടായ കുതിപ്പാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ ഒരു കാരണം.