ദോഹ : കടുത്ത മെസ്സി ഫാനായ മുഹമ്മദ് ഖൽഫാൻ അർജൻ്റീന യുടെ കളി നേരിൽ കാണാൻ ഇന്നലെ ഖത്തറിൽഖത്തറിൽ എത്തി
കാസറഗോഡ് വലിയപറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാലയുടെ മകനാണ് മുഹമ്മദ് ഖൽഫാൻ. പാണ്ട്യാല ക്ലബ് വാട്സാപ്പ് ഗ്രൂപ്പിൽ ഖൽഫാൻ്റെ മെസ്സി ഭ്രമം ചർച്ചയായതോടെയാണ് ഇഷ്ട ടീമിൻ്റെ മത്സരം കാണാൻ അവസരമൊരുങ്ങിയത്. ഇന്ന് നടക്കുന്ന അർജൻ്റീനയുടെ പ്രീ ക്വാർട്ടർ മത്സരം കാണാൻ ഏറെ പരിശ്രമത്തിനൊടുവിൽ ടിക്കറ്റ് തെരപ്പെടുത്തിയത്
ഖത്തർ, യു.എ.ഇ, ഒമാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ള പാണ്ട്യാല കുടുംബക്കാരുടെ കൂട്ടായ്മയാണ് പാണ്ട്യാല ക്ലബ് വാട്സാപ്പ് ഗ്രൂപ്പ്. ഇന്നലെ വൈകീട്ട് കണ്ണൂരിൽ നിന്നും ഖത്തറിൽ എത്തിയത് തന്റെ ഇഷ്ട ടീമിൻ്റെ മത്സരം നേരിൽ കാണാനുള്ള മോഹം പൂവണിയുന്ന സന്തോഷത്തിലാണ് 17 കാരനായ ഖൽഫാൻ. പന്ത്രണ്ടിൽ സൂപ്പർ സ്റ്റാർ ക്ലബ്ബ് ജൂനിയർ ടീമംഗമായ ഖൽഫാനെ ദോഹ എയർ പോർട്ടിൽ കുടുംബാങ്ങളായ നൗഷാദ്, സഫ്‌വാൻ, സലീം എന്നിവർ സ്വീകരിച്ചു
Related Posts