ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ എസ്യുവികളില്‍ ഒന്നുമായി ടൊയോട്ടയും ; Lexus LX 500d

0

2.82 കോടി രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ LX 500d എന്ന ലാന്‍ഡ് ക്രൂയിസറിന്റെ ലെക്സസ് പതിപ്പിനെയാണ് കമ്ബനി നിരത്തില്‍ എത്തിക്കുന്നത്. 2023 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ആഡംബര എസ്യുവിയുടെ ആദ്യ ബാച്ച്‌ വിതരണം ചെയ്യാനാണ് കമ്ബനി ഒരുങ്ങുന്നത്. പുതിയ LX 500d എസ്യുവി മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് ഇന്ത്യയില്‍ കൊണ്ടു വന്നിരിക്കുന്നത്.ജനുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ലെക്സസ് ആദ്യമായി പങ്കെടുക്കും. വരാനിരിക്കുന്ന RX എസ്യുവിയ്ക്കൊപ്പം LX 500d, LC കൂപ്പെ എന്നീ മോഡലുകളും കമ്ബനി പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. മുമ്ബത്തെ LX മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഡീസല്‍ എഞ്ചിനൊപ്പം മാത്രമേ LX 500d ഇനി മുതല്‍ വാഗ്ദാനം ചെയ്യുകയുള്ളൂ. LX570 പെട്രോള്‍ എഞ്ചിനുമായി ലഭ്യമാണെങ്കിലും പുതിയ LX 500 എസ്യുവി 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V6 ഡീസല്‍ എഞ്ചിനിലാണ് വരുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 304 bhp കരുത്തില്‍ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ വരുന്ന ഇതിന് വെറും എട്ട് സെക്കന്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ഇലക്‌ട്രോണിക് പവര്‍ സ്റ്റിയറിംഗ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ് എന്നിവയുള്ള മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലും എസ്യുവി വാഗ്ദാനം ചെയ്യുന്നു. ഡേര്‍ട്ട്, സാന്‍ഡ്, മഡ്, ഡീപ് സ്‌നോ, റോക്ക്, ഓട്ടോ മോഡ് എന്നിവ ഉള്‍പ്പെടുന്ന മള്‍ട്ടി-ടെറൈന്‍ മോഡുകളും എസ്യുവിയില്‍ കമ്ബനി ഒരുക്കിയിട്ടുണ്ട്. ഇത് ഒരു ലെക്സസ് മോഡലില്‍ ലഭിക്കുന്ന ആദ്യ സവിശേഷതയാണ്.നോര്‍മല്‍, ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട്, സ്പോര്‍ട്ട് എസ്, സ്പോര്‍ട്ട് എസ് പ്ലസ്, കസ്റ്റം തുടങ്ങിയ ഡ്രൈവ് മോഡുകളും ഇത് വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തില്‍ പുതിയ LX500 ഇലക്‌ട്രോണിക് കണ്‍ട്രോള്‍ഡ് ബ്രേക്കുകള്‍ (ECB), അഡാപ്റ്റീവ് വേരിയബിള്‍ സസ്പെന്‍ഷന്‍, ആക്റ്റീവ് ഹൈറ്റ് കണ്‍ട്രോള്‍ സസ്പെന്‍ഷന്‍, ഫിംഗര്‍പ്രിന്റ് ആധികാരികത, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ക്ലിയറന്‍സ് സോണാര്‍ എന്നീ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ലെക്‌സസില്‍ നിന്നുള്ള പുതിയ ആഡംബര എസ്യുവി പുതിയ റേഞ്ച് റോവറിന്റെ ലോംഗ്-വീല്‍ബേസ് മോഡലുകളുമായാണ് മത്സരിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.