ആഡംബര എസ്.യു.വി സ്വന്തമാക്കി പേളി മാണി

0

ഔഡി ക്യു 7 ടെക്‌നോളജി 55 ടി.എഫ്.എസ്.ഐ മോഡലാണ് പേളി വാങ്ങിയത്.നേരത്തെ ബി.എം.ഡബ്ല്യൂവിന്റെ 5 സീരിസിലെ 520 എ പേളിയുടെ വാഹനം. അഞ്ച് വര്‍ഷം മുമ്ബാണ് പേളി ആ ലക്ഷ്വറി കാര്‍ വാങ്ങിയത്. ഈ തവണയും ആഡംബരത്തില്‍ ഒട്ടും പിറകോട്ട് പോയിട്ടില്ല. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദിനും കുഞ്ഞിനും മാതാപിതാക്കള്‍ക്കും അനിയത്തിക്കും കുടുംബത്തിനും ഒപ്പമാണ് കാര്‍ വാങ്ങാനായി പേളി ഷോറൂമിലേക്ക് എത്തിയത്. കൊച്ചിയിലെ ഷോറുമില്‍ നിന്നുമാണ് പേളിയും കുടുംബവും വാഹനം സ്വീകരിച്ചത്.5.9 സെക്കന്‍ഡില്‍ 100 കെ.മി വേഗതയിലേക്ക് കുതിക്കാന്‍ സാധിക്കുന്ന വാഹനമാണ് ഔഡി ക്യു 7. വേറെയും ഒരുപാട് പ്രത്യേകതകളുള്ള വാഹനമാണ് ഇത്.കാരാര വൈറ്റ് കളര്‍ മോഡലാണ് പേളി വാങ്ങിയത്. എക്‌സ് ഷോറൂം വില 90 ലക്ഷത്തിന് മുകളില്‍ വരുമെങ്കിലും ഏകദേശം ഒരു കോടി 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ ഓണ്‍ റോഡ് വില. സെവന്‍ സീറ്റര്‍ എസ്.യു.വി മോഡലായ ഔഡി ക്യു 7, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്. വരും ദിനങ്ങളില്‍ കൊച്ചിയിലെ ട്രാഫിക്കിലൂടെ പേളിയുടെ ഔഡിയും കടന്നുപോകും.

You might also like

Leave A Reply

Your email address will not be published.