ലോകകപ്പിന് ആഥിത്യമരുളുന്ന ഖത്തറിനും, ദേശിയ ടീമിനും ഇന്ത്യന്‍ സമുഹത്തിന്റെ ഐക്യ- ദാര്‍ഡിയം

0

ദോഹ, ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിനും, ആതിധേയ ടീമിനും പിന്തുണയുമായി ഇന്ത്യന്‍ സമുഹം ഐക്യ-ദാര്‍ഡിയ സംഗമം നടത്തി. തിങ്കളാഴ്ച വ്യ്കിട്ടു ലുസൈല്‍ ബൌലെവാര്‍ഡ്‌ സ്ട്രീറ്റില്‍ ഒത്തുചേര്‍ന് ശ്രീകളും, കുട്ടികളും, അടങ്ങിയ ഖത്തര്‍ ആരാധക വൃന്ദം, ഖത്തറിന്റെ ദേശിയ ടീമിന്റെ ജെര്സിയുടെ നിറമായ മറൂണ്‍ കുപ്പായവും, കൊടിയും പിടിച്ചു സംഗമം നടത്തി.
തൃശൂര്‍പൂരത്തെ അനുസ്മരിപിക്കുന്ന തരത്തിലുള്ള ചെണ്ട, വാധ്യ്മേളങളും, ദഫ് മുട്ടും, സംഗമത്തിന് ആവേശം ചൊരിഞ്ഞു.

പതിനായിരക്കണക്കിന് ആരാധകര്‍ പങ്കെടുത്ത സംഗമത്തില്‍ ഭൂരിഭാഗവും മലയാളികള്‍ ആയിരുന്നു. തിരുവല്ല താലുക്ക് നിവാസികളുടെ സംത്ഘടനയായ് ഫ്രണ്ട്സ് ഓഫ് തിരുവല്ലയെ പ്രധിനിധികരിച്ചു, പ്രസിഡണ്ട്‌ ജിജി ജോണ്‍, സെക്രട്ടറി റെജി കെ ബേബി, ഐ.സി.സി മുന്‍ സെക്രട്ടറി തോമസ്‌ ഫിലിപ്പ്, പ്രവാസി കേരള കോണ്‍ഗ്രസ്‌ (എം) ഖത്തര്‍ ചപ്ടറിന്റെ പ്രസിഡണ്ട്‌ ജോണ്‍ സി എബ്രഹാം, മുന്‍ ഫോട്ടാ പ്രസിഡണ്ട്‌ തോമസ്‌ കുരിയന്‍ നെടുംത്തറയില്‍, മാനേജിംഗ് കമ്മിറ്റ് അംഗങളായ കുരുവിള ജോര്‍ജ്, അലക്സ്‌ തോമസ്‌, സന്തോഷ്‌ ബാബു, ഫോട്ടാ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ആലിസ് റജി, സെക്രട്ടറി ഗീത ജിജി എന്നിവര്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.