റിയാദ എ പി എല്‍ സീസണ്‍ 3 ജേഴ്‌സി ലോഞ്ച് ചെയ്തു

0

ദോഹ: അടിപൊളി പ്രീമിയര്‍ ലീഗ് (എ പി എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം സീസണിനു തുടക്കം കുറിച്ചുകൊണ്ട് എ പി എല്‍ ടി ട്വന്റിയുടെ ജേഴ്‌സി ലോഞ്ച് ചെയ്തു. എ പി എല്‍ സീസണ്‍ മൂന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രധാന സ്‌പോണ്‍സറായ റിയാദ മെഡിക്കല്‍ സെന്ററിലാണ് പരിപാടി നടന്നത്.
48 ടീമുകളാണ് ഈ സീസണില്‍ മല്‍സരിക്കുന്നത്. ആറ് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളായിട്ടാണ് ഇത്തവണ മല്‍സരം സംഘടിപ്പിച്ചിട്ടുള്ളത്്. 48 ടീമുകളുടെയും ക്യാപ്റ്റന്മാര്‍ക്ക് അവരുടെ ടീം ജേഴ്‌സി ചടങ്ങില്‍ വിതരണം ചെയ്തു. എ പി എല്‍ പ്രധാന സ്‌പോണ്‍സറായ റിയാദ മെഡിക്കല്‍ സെന്റര്‍ ഗുണനിലവാരവും സാധരണക്കാര്‍ക്ക് താങ്ങാനാവുന്നതുമായ ആരോഗ്യപരിരക്ഷ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററാണ്.
ആരോഗ്യകരമായ ജീവിതത്തിനു പാതയൊരുക്കുക, യുവാക്കള്‍ക്കിടയില്‍ ഫിറ്റ്‌നസ് പ്രോത്സാഹിപ്പിക്കുക, സ്‌പോർട്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവരെ പിന്തുണയ്ക്കുക അങ്ങനെ ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് എ പി എല്‍ സീസണ്‍ മൂന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി റിയാദ മെഡിക്കല്‍ സെന്റര്‍ സഹകരിക്കുന്നതെന്ന് റിയാദ ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ പറഞ്ഞു. എ പി എല്‍ സീസണ്‍ മൂന്നിന്റെ എല്ലാ അംഗങ്ങള്‍ക്കും കളിക്കാര്‍ക്കും റിയാദ മെഡിക്കല്‍ സെന്ററിന്റെ പ്രത്യേക പ്രിവിലേജ് ഡിസ്‌കൗണ്ട് കാര്‍ഡ്‌ നല്‍കി.
ചടങ്ങില്‍ റിയാദ ഹെല്‍ത്ത് കെയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുള്‍ കലാം, അടിപൊളി സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സഹറാന്‍, എ പി എല്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ നൗഷാദ്, ഒലാ മാനേജര്‍ മുജീബുര്‍റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.