കാത്തിരിപ്പിനൊടുവില്‍ ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു

0

ഡിസംബര് ഒന്നിന് ചിത്രം തിയറ്ററുകളില് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. സിനിമ റിലീസ് ചെയ്യാനും ഇപ്പോള്‍ ട്വിസ്റ്റുകളാണ്. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തീയതി ഗോള്‍ഡ് തിയറ്ററുകളില്‍ എത്തുന്നു. ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ എന്നുമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എഴുതിയിരിക്കുന്നത്.പൃഥ്വിരാജ് ആണ് ‘ഗോള്ഡി’ലെ നായകന്‍. ചിത്രത്തില് നായികയായി നയന്‍താരയും എത്തുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്വഹിക്കുന്നത്. അജ്മല് അമീര്, കൃഷ്ണ ശങ്കര്, ശബരീഷ് വര്മ, വിനയ് ഫോര്ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര് തുടങ്ങിയവരും ചിത്രത്തില് അഭിനയിക്കുന്നു. ലിസ്റ്റിന് സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്ന്നാണ് നിര്മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

You might also like

Leave A Reply

Your email address will not be published.