അൾസറിനും ഹൃദ്രോഹത്തിനും പരിരക്ഷ മണിത്തക്കാളി

0

കറുത്ത് തുടുത്തു കുരുമുളകിൻ്റെ വലിപ്പത്തിൽ വിളഞ്ഞു നിൽക്കുന്ന മണിത്തക്കാളി എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ ഇതിൻ്റെ ഉപയോഗം പലർക്കും അജ്ഞതമാണ്. ധാരാളം ശാഖകളോട് കൂടി നാലടിയോളം വരെ വളരുന്ന മണിത്തക്കാളി വഴുതനയുടെ കുടുംബത്തിൽ പെട്ട ഒരു സസ്യമാണ്.കേരളത്തിൽ എല്ലാ കാലാവസ്ഥയിലും വളരും. പച്ചനിറത്തിലും പഴുത്തു തുടങ്ങുമ്പോൾ വയലറ്റ് കലർന്ന കറുപ്പ് നിറത്തിലും ഇത് കാണപ്പെടുക. പ്രകൃതി ചികിത്സയിൽ ധാരാളമായി ഉപയോഗിച്ച് വരുന്ന ഒന്നാണിത്. പച്ചക്കറിയായും ഇത് ഉപയോഗിക്കാറുണ്ട്.മണിത്തക്കാളി ഹൃദ്രോഗങ്ങൾക്കും വായിലും വയറ്റിലുമുണ്ടാകുന്ന അൾസറിനും ഉത്തമ ഔഷധമായി ഉപയോഗിച്ച് വരുന്നു. മഞ്ഞപ്പിത്തം, കരൾ രോഗങ്ങൾ, വാതരോഗങ്ങൾ, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും പ്രതിവിധിയായി മണിത്തക്കാളി ഉപയോഗിക്കുന്നുണ്ട്. അൾസറിനു വളരെ ഉത്തമമാണ് ചവർപ്പു രുചിയാണെങ്കിലും ഇതിന്റെ പഴം കഴിക്കുന്നത് വയറ്റിലെ അൾസറിനു ഫലപ്രദമാണ്. പ്രോട്ടീൻ, കൊഴുപ്പ്, ധാന്യകം, കാത്സ്യം, ഇരുമ്പ്, റൈബോഫ്ലേവിൻ, നിയാസിൻ ജീവകം സി ഇവയെക്കൂടാതെ സൊലാമൈൻ എന്നൊരു ആൽക്കലോയിഡും അടങ്ങിയിട്ടുണ്ട്.പച്ചക്കറിയായും ഇത് ഉപയോഗിക്കാവുന്നതാണ്. മണിത്തക്കാളിയുടെ കായ്കൾ വറ്റലുകൾ ഉണ്ടാക്കാനും ഇലകളും തണ്ടുകളും ചീര പോലെയും ഉപയോഗിക്കാവുന്നതാണ്. വിത്തുകൾ ആണ് നടീൽ വസ്തു. ഒരു ഗ്രോബാഗിലോചാക്കിലോ നട്ടുകൊടുത്താൽ ആവശ്യാനുസരണം മണിത്തക്കാളി ലഭിക്കും.

You might also like

Leave A Reply

Your email address will not be published.