സമൂഹത്തിലെ തിന്മകൾക്കും ദുരാചാരത്തിനുമെതിരെ തൂലിക ശക്തമായി പോരാടണം.— പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്.

0

കോഴിക്കോട് – സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന തിന്മകൾക്കും ദുരാചാരങ്ങൾക്കുമെതിരെ ശക്തമായി പോരാടുന്നതിന് തൂലികാ ശക്തിയും കാഴ്ചപ്പാടും പതിന്മടങ്ങ് വർദ്ധിതമായി സമർപ്പിക്കുവാൻ സർഗ്ഗാത്മക ചൈതന്യം വരദാനമായി ലഭിച്ച സാഹിത്യ ലോകം മുന്നോട്ട് വരണമെന്നു
എൻ.ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും പത്രപ്രവർത്തകനുമായ
പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭ്യർത്ഥിച്ചു.


പ്രമുഖ സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് രചിച്ച “പ്രളയം പറഞ്ഞ കഥ ” എന്ന നോവൽ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്ത ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു അഹമ്മദ് . സാംസ്ക്കാരിക ബോധം നശിക്കുകയാണോയെന്നു ഭയപ്പെട്ടു വരുന്നു. അറിവും വിവേകവും മനോധർമ്മവും സമൂഹത്തിൽ നിന്നും അകലുന്നു. ഭയപ്പോടെ മാത്രമേ ഓരോ ദിവസവും വർത്തമാന വിശേഷങ്ങൾ ശ്രവിക്കുവാൻ സാധിക്കുന്നുവെന്നും അഹമദ് പറഞ്ഞു.
രണ്ട് ദശാബ്ദത്തിലേറെയായി എന്റെ ഇരുവശങ്ങളിലും ചേർന്നു നിന്നു സ്നേഹവും സഹവർത്തിത്വവും കരുണയും കാരുണ്യവും നൽകി വരുന്ന രണ്ട് അതുല്യ സർഗ്ഗ പ്രതിഭകളാണ് ഗോവ ഗവർണ്ണറായ പി.എസ്. ശ്രീധരൻ പിള്ളയും വത്സൻ നെല്ലിക്കാടുമെന്നും 150 പുസ്തകൾ രചിച്ച ശ്രീധരൻ പിള്ളയും 35 കൃതികൾ രചിച്ച വത്സൻ നെല്ലിക്കോടും
വൈവിദ്ധ്യമാർന്നതും മനുഷ്യ മനസുകളെ ചിന്താസരണിയിലേക്കു എത്തിക്കുന്ന വിഷയങ്ങളെയാണു രചനകൾക്ക് ആധാരമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് അളകാപുരി ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ സാഹിത്യകാരൻ പി.ആർ. നാഥൻ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടർ പി.വി. ചന്ദ്രൻ ആദ്യ കോപ്പി സ്വീകരിച്ചു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ , ബ്രഹ്മകുമാരി ഗീത, ഡോ: കെ. മൊയ്തു, നോവലിസ്റ്റ് വത്സൻ നെല്ലിക്കോട് എന്നിവരും പ്രസംഗിച്ചു.

You might also like

Leave A Reply

Your email address will not be published.