ലോകം അതിശയത്തോടെ കണ്ടുതീര്‍ത്ത എക്സ്പോ2020 ദുബൈ മേളയുടെ വേദി ഒരു നഗരമായി പരിണമിച്ചിരിക്കുന്നു
അല്‍ വസ്ല് പ്ലാസയില്‍
ഷോകള്‍ ആരംഭിച്ചുദുബൈ: വിജ്ഞാനവും വിനോദവും പകരുന്ന വിസ്മയക്കാഴ്ചകള്‍ നിറഞ്ഞ എക്സ്പോ നഗരം പൂര്‍ണമായും ശനിയാഴ്ച തുറന്നപ്പോള്‍ നിരവധി പേരാണ് കാണാനെത്തിയത്. കഴിഞ്ഞ വര്‍ഷം ആറുമാസക്കാലം അനുഭവിച്ച ഏതാണ്ടെല്ലാ വിനോദ, വിജ്ഞാന സംരംഭങ്ങളും നിലനിര്‍ത്തിക്കൊണ്ടാണ് എക്സ്പോ സിറ്റി സമ്ബൂര്‍ണമായി തുറന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഭാഗികമായി തുറന്ന സിറ്റിയിലേക്ക് നിരവധിപേര്‍ ഓരോ ദിവസവും എത്തിച്ചേര്‍ന്നിരുന്നു. കൂടുതല്‍ പവലിയനുകളും അനുഭവങ്ങളും ഇനിമുതല്‍ സഞ്ചാരികള്‍ക്ക് കാണാനും ആസ്വദിക്കാനും കഴിയും. ശനിയാഴ്ച രാത്രി അല്‍ വസ്ല് പ്ലാസയില്‍ നടന്ന ‘അല്‍ വാസലിന്റെ ഉണര്‍വ്’ എന്ന ദൃശ്യ-സംഗീത പരിപാടിയാണ് ഉദ്ഘാടന ദിവസത്തെ ശ്രദ്ധേയമാക്കിയത്. അതിശയിപ്പിക്കുന്ന വിഷ്വലുകളുടെയും ഇളക്കിമറിക്കുന്ന സംഗീതത്തിന്റെ മാന്ത്രിക പ്രദര്‍ശനമാണ് അല്‍ വസ്ലില് ഒരുക്കിയത്. എക്സ്പോ2020 ദുബൈയുടെ 80ശതമാനം ഭാഗങ്ങളും നിലനിര്‍ത്തിയാണ് സിറ്റി തുറന്നത്. നിരവധി വിദ്യഭ്യാസ, വിനോദ, സാംസ്കാരിക പ്രദര്‍ശനങ്ങളും പരിപാടികളും സിറ്റിയില്‍ ഭാവിയില്‍ വിരുന്നെത്തുമെന്നാണ് വിലയിരുത്തുന്നത്. കേവല വിനോദത്തിനപ്പുറം ഭാവിയുടെ സാങ്കേതിക വിദ്യകളും ഭൂതകാലത്തിന്റെ നന്മകളും പുതിയ കാലത്തെ അനുഭവിപ്പിക്കുന്ന ദൗത്യമാണ് സിറ്റി ഏറ്റെടുത്തിരിക്കുന്നത്.എക്സ്പോ 2020ദുബൈയില്‍ നിന്ന് വ്യത്യസ്തമായി സിറ്റിയിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍ വിവിധ പവലിയനുകളിലും വിനോദ സംവിധാനങ്ങളിലും പ്രവേശിക്കാന്‍ പ്രത്യേക പാസുണ്ട്. ടെറ, അലിഫ്, വിഷന്‍, വുമണ്‍ എന്നീ നാലു പവലിയനുകളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു ദിവസത്തേക്കുള്ള പ്രത്യേക പാസിന് 120ദിര്‍ഹമാണ് നിരക്ക്. ഈ പാസുപയോഗിച്ച് പ്രവേശിക്കാനാവുന്നവയില് കൂടുതല്‍ പവലിയനുകളും മറ്റും ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടെറ, അലിഫ് പവലിയനുകളില്‍ ഓരോന്നില്‍ പ്രവേശിക്കുന്നതിന് 50ദിര്‍ഹമിന്റെ പാസും നിലവിലുണ്ട്. ഈ പാസെടുത്താല്‍ അതത് പവലിയനില്‍ മാത്രമാണ് പ്രവേശനം അനുവദിക്കുക. സന്ദര്‍ശകരെ എക്സ്പോ സിറ്റിയുടെ മുഴുവന്‍ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാര്ഡന് ഇന്‍ ദ സ്കൈ’ പ്രവേശനത്തിന് 30ദിര്‍ഹമാണ് നിരക്ക്. 5 വയസില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഇവിടെ സൗജന്യം. 12വയസില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പവലിയനുകളില്‍ പ്രവേശിക്കാനും പണമടക്കേണ്ടതില്ല. എന്നാല്‍ ഇവര്‍ ടിക്കറ്റ് ബൂത്തുകളില്‍ നിന്ന് പ്രത്യേക പാസ് വാങ്ങണം. നിലവില്‍ പവലിയനുകളും മറ്റു ചില ആകര്‍ഷകങ്ങളും ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറു വരെയാണ് കാഴ്ചക്കാര്‍ക്ക് പ്രവേശനം നല്‍കുന്നത്. എന്നാല്‍ ചില സംവിധാനങ്ങളിലേക്ക് ദിവസം മുഴുവന്‍ പ്രവേശനമുണ്ടാകും. കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന സര്‍റിയല്‍ വാട്ടര്‍ ഫീച്ചര്‍, അല്‍ വസ്ല് പ്ലാസ എന്നിവ ഇക്കൂട്ടത്തില്‍ പെട്ടതാണ്. അല്‍ വസ്ല് പ്ലാസയിലെ വിഷ്വല്‍ പ്രദര്‍ശനങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിവസം, ബുനന് മുതല്‍ ഞായര്‍ വരെ, മാത്രമാണുണ്ടാവുക. ഈ പ്രദര്‍ശന സമയത്തും ഇവിടേക്ക് പ്രദര്‍ശനം സൗജന്യമായിരിക്കും.