ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നടപ്പാക്കാവുന്ന പരിപാടിയുടെ രൂപരേഖ സിജി ഗ്രാമദീപം വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിക്ക് സമർപ്പിക്കുന്നു
തിരുവനന്തപുരം: ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കാവുന്ന പരിപാടികളുടെ രൂപരേഖ സിജി ഗ്രാമദീപം വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു.
സ്കൂളുകളിലെ മുഴുവൻ വിദ്യാർഥികളും പങ്കാളികളാകുന്ന ബോധവത്കരണ പരിപാടിയുടെ സന്ദേശം കേരളത്തിനകത്തും പുറത്തും പ്രചരിപ്പിക്കാവുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസിന്റെ വിദ്യാർഥികളുടെ ഗ്രാമതല കൂട്ടായ്മയാണ് ഗ്രാമദീപം. സിജി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എം.കെ.എം. നൗഫൽ, ഗ്രാമദീപം കോ ഓർഡിനേറ്റർ അ ജിംഷാ എസ്. ഗ്രാമദീപം വില്ലേജ് കോ ഓർഡിനേറ്റർമാരായ ജാസ്മിൻ, ലേഖ,
വിദ്യാർഥി പ്രതിനിധികളായ ആദിൽ മുഹമ്മദ്, ആയിഷനൗഫൽ,, അഖില പ്രസാദ്, സമാ ഫാത്തിമ, അഫ്ന എന്നിവരാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയെ സന്ദർശിച്ച് പരിപാടിയുടെ രൂപരേഖ സമർപ്പിച്ചത്.
ഒപ്പ്
അഡ്വക്കേറ്റ് എ എം കെ നൗഫൽ
പ്രസിഡന്റ് സിജി