ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ കഴിയുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭിപ്രായപ്പെട്ടു. കൃപ ചാരിറ്റിയുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ചാക്ക കെ. പി. ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി ലഹരി ഉപയോഗിക്കുന്നവരുടെ കണക്കെടുത്തപ്പോള്‍ 40 ശതമാനം പെണ്‍കുട്ടികള്‍ ആണെന്ന കണ്ടെത്തല്‍ നമ്മെ അത്ഭുതപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ബോധവല്‍ക്കരണത്തിന് സര്‍ക്കാരും സന്നദ്ധ സംഘടനകളും രംഗത്ത് വരണമെന്നും ആന്റണി രാജു വ്യക്തമാക്കി. ചടങ്ങില്‍ യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കൃപ പ്രസിഡന്റ് ഹാജി എ. എം. ബദറുദ്ദീന്‍ മൗലവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുനലാല്‍ ഡെയില്‍വ്യു ഡീഅഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡിപിന്‍ ദാസ് മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കെഎംജെസി പ്രസിഡന്റ് കരമന ബയാര്‍, പീര്‍ മുഹമ്മദ് ബീമാപള്ളി, ഡോ. വാഴമുട്ടം ചന്ദ്രബാബു, ആസിഫ് മുഹമ്മദ്, കലാപ്രേമി ബഷീര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. എം. മുഹമ്മദ് മാഹിന്‍ സ്വാഗതവും അഡ്വ. ശബ്‌ന റഹീം നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തിയ പത്തോളം സന്നദ്ധ സംഘടന ഭാരവാഹികളെ ചടങ്ങില്‍ വെച്ച് മന്ത്രി പൊന്നാട നല്‍കി ആദരിച്ചു.

You might also like

Leave A Reply

Your email address will not be published.