പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബൈയില്‍ നിര്യാതനായി

0

വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടര്‍ന്ന് ദുബൈ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.അറ്റ്‌ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. അറ്റ്ലസിന്‍്റെ പരസ്യങ്ങളില്‍ മോഡലായാണ് ജനകീയനായത്. ‘അറ്റ്ലസ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകം അദ്ദേഹത്തെ പ്രശസ്തനാക്കി.ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ സുഹൃത് വലയമുള്ള അദ്ദേഹത്തിന് ബിസിനസ് തകര്‍ച്ചയെത്തുടര്‍ന്ന് ജയില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു. കേസുകളില്‍ നിന്ന് മുക്തി നേടി ദുബൈയില്‍ പൊതുവേദികളിലടക്കം സജീവമായി വരികയായിരുന്നു. ഭാര്യ ഇന്ദിരയോടൊപ്പം ദുബൈയിലായിരുന്നു താമസം.

You might also like

Leave A Reply

Your email address will not be published.