കെ.എം.സി.സി പ്രിവിലേജ് കാർഡ് അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സാ പദ്ധതിയുമായി റിയാദ മെഡിക്കൽ സെന്റർ

0

പി വി എ നാസർ ദോഹ

ഖത്തർ: ഖത്തറിലെ കെ.എം.സി.സി മെമ്പർമാർക്ക് കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ പ്രത്യേക ആരോഗ്യ പദ്ധതിയുമായി ഖത്തറിലെ സി റിങ് റോഡിൽ പ്രവർത്തിക്കുന്ന റിയാദ മെഡിക്കൽ സെന്റർ. ചികിത്സാ പദ്ധതിയുടെ ലോഞ്ചിങ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള, ആഷിഖ് പി.കെ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ധാരണ പത്രം ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ, റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ കാലാമും ഒപ്പ് വെച്ചു. ഖത്തർ കെ.എം.സി.സി നടപ്പിലാക്കുന്ന മെമ്പർമാർക്കുള്ള ”ഡിജി പ്രിവിലേജ്” കാർഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. റിയാദ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ ഫൈസൽ ആരോമ, ഹാരിസ് കെ.പി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി കെ.എം.സി.സി അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പ്രത്യേക ഡിസ്‌കൗണ്ടോടുകൂടി റിയാദ മെഡിക്കൽ സെന്ററിൽ ചികിത്സാ സൗകര്യം ലഭ്യമാണ്. കൂടാതെ 200 ഖത്തർ റിയൽ ചിലവ് വരുന്ന ഹെൽത്ത് ചെക്കപ്പ് പാക്കേജ് റിയാദ മെഡിക്കൽ സെന്ററിൽ നിന്ന് സൗജന്യമായി ലഭ്യമാകുന്നതാണ്. മികച്ച ചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെ.എം.സി.സി യുമായി ചേർന്ന് ഈ പദ്ധതി നടപ്പാക്കിയതിൽy അതിയായ സന്തോഷമുണ്ടെന്ന് റിയാദ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.