തലമുറയ്ക്ക് അക്ഷരവെളിച്ചം പകർന്ന അധ്യാപകരെ ആദരിച്ചു തിരുവനന്തപുരം

0

അധ്യാപക ദിനത്തോടനുബന്ധിച്ചു ജോയ് ആലുക്കാസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം ഷിബിൻ കെ പോളിന്റെ അധ്യക്ഷതയിൽ വലിയ തുറ വാർഡ് കൗൺസിലറും അധ്യാപികയുമായ ഐറിൻ ദാസൻ ഉദ്ഘാടനം ചെയ്തു .

പ്രശസ്ത കവിയും അധ്യാപകനുമായ രാജൻ വി പൊഴിയൂർ മുഖ്യപ്രഭാഷണവും , കവി ശ്രീവരാഹം മുരളി ,പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവർ ആശംസ പ്രസoഗം നടത്തി.

പി.ആർ. ഒ മനോഹരൻ സ്വാഗതവും കോർഡിനേറ്റർ സുനിൽ നന്ദിയും പറഞ്ഞു .

22 വർഷം മുൻപ് സർവീസിൽ നിന്ന് വിരമിച്ച ശശിധരൻ സാർ മുതൽ ഈ കൊല്ലം അധ്യാപികയായി പ്രവേശിച്ച അനുജ വരെയുള്ള അധ്യാപകരെ ‘ആദരിച്ചു.

എ.എസ് മൻസൂർ ,ലേഖ പി ആർ സെയ്ത് മുഹമ്മദ് സർക്കാർ ,ലിറ്റി ലൂസിയ സൈമൺ ,ബീന എസ് എൻ ,എഡിസൺ റോച്,ഷീജ വി ആർ ,ഷീബ റ്റി , ജെൻസി ജോൺ ,അംബിക എസ് ആർ ,സൈനു എസ് .സുജി ,വിനിത കുമാരി ,സുരത ,പ്രിയ വി എന്നീ അധ്യാപകരെ ആദരിച്ചു

You might also like

Leave A Reply

Your email address will not be published.