75ആം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ചു പ്രേം നസീർ സുഹൃത്ത്‌ സമിതിയുടെ GCC ചാപ്റ്റർ സംഘടിപ്പിച്ച “ഓണനിലാവ് “

0

75ആം സ്വാതന്ത്ര്യ വാർഷിക ദിനത്തോടനുബന്ധിച്ചു പ്രേം നസീർ സുഹൃത്ത്‌ സമിതിയുടെ GCC ചാപ്റ്റർ സംഘടിപ്പിച്ച “ഓണനിലാവ് ” എന്ന കലാവിരുന്ന് ആസ്വാദകരുടെ മനം കവർന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാനിൽ നടന്ന ഈയൊരു സംഗീതരാവിൽ പ്രേം നസീർ അഭിനയിച്ചു ഫലിപ്പിച്ച ധാരാളം അമൂല്യങ്ങളായുള്ള ഗാനങ്ങളും അവയുടെ ചടുലമായ നൃത്ത ചുവടുകളും പ്രേം നസീർ എന്ന നടനെ,അതിലുപരി മനുഷ്യ മനസ്സുകളെ തൊട്ടറിഞ്ഞ മഹാനായ മനുഷ്യന്റെ ഓർമകളെ ഒരിക്കൽ കൂടി നമ്മുടെ മനസ്സിനെയും കൂടാതെ കണ്ണുകളെയും ആനന്ദത്തിലാറാടിച്ചു.

അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾ എന്നും നമ്മുടെ ഉള്ളിൽ നിലനിൽക്കുന്നതിന്റെ തെളിവാണ് ഈ പ്രോഗ്രാമിലൂടെ കാണാൻ കഴിഞ്ഞത്. വൈകിട്ട് 6മണിക്ക് ആരംഭിച്ച പ്രോഗ്രാമിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളായുള്ള സംഗീത സംവിധായകൻ ശ്രീ. ജയൻ, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ശ്രീ. ജാസിം മുഹമ്മദ്‌, ഐസക് പട്ടാണിപറമ്പിൽ, പ്രദീപ്കുമാർ, ബന്നാ ചേന്നമംഗല്ലൂർ, നസീർ വെളിയിൽ, നാസർ കെ. കെ., പ്രേം നസീർ സുഹൃത്ത് സമിതി GCC ചെയർമാൻ ശ്രീ. ഷാജി പുഷ്പാങ്ഗദൻ, പ്രസിഡന്റ് ശ്രീ. അൻസാർ കൊയിലാണ്ടി, സെക്രട്ടറി ശ്രീ. രാജീവ് പിള്ള, ജനറൽ സെക്രട്ടറി ശ്രീ. ബെല്ല ബഷീർ, ട്രഷറർ ശ്രീ. ഇ. വൈ. സുധീർ, സലിം, സമോദ് NTV,ഖുറൈഷി, ലാൽ, രവി കോമേരി, രഞ്ജിത്ത് UBLതുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് എല്ലാ മാസവും UAE യിൽ പ്രേം നസീർ സുഹൃത്ത് സമിതിയുടെ കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

വരുന്ന സെപ്റ്റംബർ 14 ന് UAE യിൽ നടക്കുന്ന പ്രേം നസീർ സുഹൃത്ത് സമിതിയുടെ സ്റ്റേജ് ഷോയിൽ സമിതി സംഘടിപ്പിച്ച ഷോർട് ഫിലിം ഫെസ്റ്റിന്റെ വിജയികളെയും അതിന്റെ അവാർഡ് ദാനവും കൂടാതെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇടം നേടിയ വ്യക്തികളെയും ആദരിക്കുന്നതുമാ യിരിക്കും എന്നും പ്രേം നസീറിന്റെ ഗാനങ്ങളിലൂടെ അദ്ദേഹത്തിന്റെ ഓർമ്മകളും, ഒരു വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഗുണങ്ങനങ്ങളും വരും തലമുറയിലേക്ക് കൂടി പകർന്നുകൊടുക്കുക എന്നതാവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. പ്രേം നസീർ സുഹൃത്ത് സമിതിയുടെ ഭാഗമാകാനും കലാവിരുന്നുകളിൽ അംഗം ആകാനും ആഗ്രഹിക്കുന്നവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 0525169410

You might also like

Leave A Reply

Your email address will not be published.